ബാലതാരമായി വന്ന് ശ്രദ്ധിക്കപ്പെട്ട ഒത്തിരി താരങ്ങള്‍ മലയാള ചിത്രത്തിലുണ്ട്. ഒരു പക്ഷേ കൂറെ ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും അവരുടെ ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ക്കാന്‍. അത്തരത്തില്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരു നടിയാണ് ഷാലിന്‍ സോയ. സീരിയല്‍ പരമ്പരകളിലൂടെയാണ് നടി തിളങ്ങിയത്.
2010ല്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയിലണ് ഷാലിനെ മലയാളികള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത്. സീരിയലില്‍ നടി വില്ലത്തിയുടെ വേഷത്തിലാണ് എത്തിയത്. മികച്ച അഭിനയം തന്നെയാണ് പരമ്പരയില്‍ കാഴ്ച്ചവെച്ചത്. പിന്നീട് അവതാരകയായും സിനിമാ അഭിനേത്രിയായുമെല്ലാം ഷാലിന്‍ പ്രതിഭ തെളിയിച്ചിരുന്നു.
ഒരു ഇടവേളക്ക് ശേഷം നടി അഭിനയിച്ച ചിത്രമായരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ആന്‍ ആഗസ്റ്റിന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ഷാലിന്‍ വേഷമിട്ടു. ചിത്രങ്ങളില്‍ വലിയ അവസരം ഒന്നും ലഭിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചും നടി എത്താറുണ്ട്.
ഇപ്പോള്‍ നടി പങ്കുവെച്ച ചിത്രവും വൈറലായിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന് താഴെ പതിവ് പോലെ സദാചാരവാദികളും എത്തിയിട്ടുണ്ട്. കറുത്ത ടോപ്പും നീല ജീന്‍സുമാണ് ഷാലിന്‍ ചിത്രത്തില്‍ അണിഞ്ഞിരിക്കുന്നത്. ലോബ്സറ്റര്‍ എവിടെ എന്ന് നോക്കിയിരിക്കുകയാണ് ചിത്രത്തില്‍ ഷാലിന്‍. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചിത്രത്തില്‍ ഷാലിന്റെ പാന്റ്സാണ് പലരുടെയും പ്രശ്നം. പാന്റ്സിനെക്കുറിച്ചാണ് പലരും പറഞ്ഞത്. ഇപ്പോഴത്തെ പിള്ളേരെ ഓരോരോ ഫാഷനെ എന്നാണ് താരത്തിന്റെ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. പണ്ടൊക്കെ കീറിയത് ഇട്ട് നടന്നാല്‍ നാണക്കേട് ആയിരുന്നു, ഇന്നത് ഫാഷന്‍ ആണെന്നായിരുന്നു മറ്റൊരു കമന്റ്. പട്ടി ഓടിച്ചിട്ട് കടിച്ചതാണോ എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. ചിത്രം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ലോക്ക്ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. തന്റെ പുത്തന്‍ ചിത്രങ്ങള്‍ ആ സമയത്തും നടി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതിനിടെ 13 കിലോ ആണ് ഷാലിന്‍ കുറച്ചത്. ആദ്യത്തതില്‍ നിന്നും നല്ല രൂപമാറ്റവും നടിയില്‍ കാണാം.