മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ട വാലിബന് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് എത്തുന്ന റിവ്യുകളില്‍ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍.
മുന്‍പ് പ്ലാന്‍ ചെയ്തതത് മലയാളത്തില്‍ നിന്ന് തന്നെ ഒരു ബ്രേക്കൗട്ട് സിനിമ എന്നാണ്. മറ്റ് ഭാഷകളിലെ സിനിമകളിലെ പോലെ ചിത്രീകരണത്തിലെയും ശബ്ദത്തിലെയും ക്വാളിറ്റി മലയാളത്തില്‍ ഇല്ല എന്ന് കണ്ടുകൊണ്ട് തന്നെയാണ് ലിജോയുമായി ചേര്‍ന്നത്.
ലിജോയ്ക്ക് അദ്ദേഹത്തിന്റേതായ ഒരു ഫിലിം മേക്കിങ് രീതിയുണ്ട്, അതുപോലെ മോഹന്‍ലാലിനും അദ്ദേഹത്തിന്റേതായ രീതികളുണ്ട്. ഇത് ഒരുമിച്ച് കൂടുന്ന ഒരു സംവിധാനത്തെ കുറിച്ചാണ് ആലോചിച്ചത്. അത് കൃത്യമായി വന്നിട്ടുമുണ്ട് എന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.
നെഗറ്റീവ് ചര്‍ച്ചകള്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നും ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിച്ചതനുസരിച്ച് സിനിമ വരാത്തതുകൊണ്ടായിരിക്കാം നെഗറ്റീവ് ഉണ്ടായതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
‘വാലിബനെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുണ്ട്. ഒരു വലിയ സ്ക്രീനിന് അനിയോജ്യമായ വലിയ മലയാളം സിനിമയാണിത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇതേ കുറിച്ച് ആദ്യം വന്നു. കഴിഞ്ഞ ദിവസം കാണുന്നത് വളരെ പോസിറ്റീവായ റിപ്പോര്‍ട്ടുകളാണ്.
സ്വാഭാവികമായും ആദ്യം ഒരു വിഭാഗത്തിന് നിരാശ തോന്നി. അവരെന്താണ് ആഗ്രഹിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ആ ആഗ്രഹത്തിനനുസരിച്ച് വരാത്തതുകൊണ്ടായിരിക്കാം നെഗറ്റീവ് ഉണ്ടായത്. അത് മാറി പോസിറ്റീവ് ആണിപ്പോള്‍. നല്ല നിലയില്‍ കുടുംബ പ്രേക്ഷകര്‍ സിനിമ കാണുന്നുണ്ട്. അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’ നിര്‍മ്മാതാവ് വ്യക്തമാക്കി.