കിങ് ഖാന് ഷാരൂഖ് ഖാന് നായകനായി എത്തി തീയറ്ററില്‍ കുതിപ്പ് നടത്തുകയാണ് ജവാന്. തമിഴ്സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായി ഒരുങ്ങിയ സിനിമ ചരിത്ര നേട്ടവുമായി ബോക്സ് ഓഫീസ് കുതിപ്പ് നടത്തുകയാണ്.
ചിത്രം ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡൈ്വഡ് കലക്ഷന്‍.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ റെഡ് ചില്ലിസ് ആണ് ഇക്കാര്യം അറിയിക്കുന്നത്. ഇതോടെ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ഷാരൂഖ്.
History in the maKING ft. Jawan! 🔥
Have you watched it yet? Go book your tickets now! https://t.co/B5xelU9JSg
Watch #Jawan in cinemas – in Hindi, Tamil & Telugu. pic.twitter.com/rhJSF0vdsw
— Red Chillies Entertainment (@RedChilliesEnt) September 25, 2023
‘ജവാന്’ ആയിരം കോടി ക്ലബ്ബില്‍ കടന്നതോടെ ഒരു വര്‍ഷം രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാന് മാറി.
ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്ലിയും മാറി. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്.
കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്ഷനാണ് ജവാന് ലഭിച്ചത്.
ഇതിനു മുമ്പ് ഹിന്ദിയില്‍ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിര്‍ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വര്‍ഷം ജനുവരിയില്‍ റിലീസിനെത്തിയ പഠാന്, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്.
രാജമൗലിയുടെ ബാഹുബലി 2, ആര്‍ആര്‍ആര്‍, പ്രഭാസ് നീല്യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് സിനിമകള്‍.
2070 കോടി ആഗോള കലക്ഷനുള്ള ദംഗല്‍ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.