സിനിമ നിര്‍മാതാവ് പി കെ ആര് പിള്ളയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന് മോഹന്‍ലാല്‍. നടനെന്ന നിലയിലുള്ള തന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര
പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു.
കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി ആയിരുന്നു പി കെ ആര് പിള്ളയെന്നും മോഹന്‍ലാല്‍ കുറിക്കുന്നു.
മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്-എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടന് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബന് സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാര്‍ത്ത അറിഞ്ഞത്. പി കെ ആര് പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ്.
കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓര്‍മ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന് നല്കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന്വാര്ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് പി കെ ആര് പിള്ളപി കെ ആര് പിള്ള അന്തരിച്ചത്. തൃശ്ശൂര്‍ പട്ടിക്കാട്ടെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടില്‍ നടക്കും.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 22 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. തത്തമ്മേ പൂച്ച പൂച്ച, വെപ്രാളം, ഓണത്തുമ്പിക്കൊരൂഞ്ഞാല്, പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ, ശോഭ്രാജ് അമൃതം ഗമയ, ചിത്രം, വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍, പ്രണയമണിത്തൂവല്‍ തുടങ്ങി നിരവധി മികച്ച സിനിമകള്‍ നിര്‍മിച്ച ആളാണ് അദ്ദേഹം.