മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി വനിതാ വിജയകുമാർ. മലയാളം സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. നടൻ വിജയകുമാറിന്റെ മകളാണ് ഇവർ എന്ന പ്രത്യേകതയും ഉണ്ട്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് ബിഗ് ബോസിൽ ആയിരുന്നു ഇവർ പങ്കെടുത്തത്.
ഇവരുടെ മുൻ ഭർത്താവ് ആണ് പീറ്റർ പോൾ. ഇപ്പോൾ ഇദ്ദേഹം അന്തരിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. അദ്ദേഹത്തിൻറെ മരണം ഇപ്പോൾ വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
2020 ജൂൺ 27 തീയതി ആയിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹം വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. ഒരു തിരക്കഥ ഡിസ്കസ് ചെയ്യുവാനായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. പിന്നീട് ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. ഇരുവരും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു.
എന്നാൽ ഈ ബന്ധം ഉടൻതന്നെ ഡിവോഴ്സിൽ കലാശിക്കുകയായിരുന്നു. പീറ്റർ മദ്യപാനിയാണ് എന്ന് ആരോപിച്ചു കൊണ്ടായിരുന്നു താരം ഡിവോസ് വാങ്ങിയത്. എന്തായാലും ഇദ്ദേഹത്തിൻറെ മരണം ഇപ്പോൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുകയാണ് എന്ന് മാത്രമല്ല ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തിന് അന്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.