മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാലാ. തമിഴ്നാട് സ്വദേശിയാണ് എങ്കിലും ഇദ്ദേഹം മലയാളം സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിൻറെ രണ്ടാമത്തെ വിവാഹം നടന്നത്. എലിസബത്ത് എന്ന യുവതിയെ ആയിരുന്നു ഇദ്ദേഹം വിവാഹം ചെയ്തത്. ഗായിക അമൃത സുരേഷ് ആണ് ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ. ഈ ബന്ധത്തിൽ ഇവർക്ക് അവന്തിക എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ഈ ബന്ധം തകരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ബാല. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് ബാലാ ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്.
“ആദ്യ വിവാഹത്തിൽ സ്വരചേർച്ച ഇല്ലായിരുന്നു. അതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. നമുക്ക് നമ്മുടെ എല്ലാ ദുഃഖങ്ങളും തുറന്നു പറയാൻ ഒരു വ്യക്തി ഉണ്ടാവും. അതേസമയം ആരോടും തുറന്നു പറയാൻ പറ്റാത്ത സങ്കടങ്ങളും നമ്മുടെ മനസ്സിൽ ഉണ്ടാവും. ആ സംഭവത്തിൽ ആണ് ഞാൻ പെട്ടുപോയത്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ആരോടും തുറന്നു പറയാൻ പറ്റിയിരുന്നില്ല. അന്ന് അതിന് സാധിക്കുന്ന സിറ്റുവേഷൻ അല്ലായിരുന്നു” – ബാല പറയുന്നു.
“വീട്ടുകാരോടും സുഹൃത്തുക്കളോടും പോലും കൃത്യമായി ഒന്നും പറയുവാൻ സാധിച്ചില്ല. എൻറെ അമ്മയ്ക്ക് മാത്രമാണ് കുറച്ചു കാര്യങ്ങൾ അറിയാവുന്നത്. മറ്റാർക്കും തന്നെ ഈ വിഷയത്തെക്കുറിച്ച് അധികം അറിയില്ല. ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കുവാൻ എനിക്ക് അവകാശമില്ല. ഞാനെൻറെ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവളെ കാണാൻ പറ്റില്ല എന്ന അവസ്ഥ എത്തിയപ്പോൾ ഞാൻ ഒരുപാട് തകർന്നുപോയി” – ബാല കൂട്ടിച്ചേർക്കുന്നു.
അതേസമയം ജീവിതത്തിൽ ചില കാര്യങ്ങൾ പണം കൊടുത്തു നേടാൻ സാധിക്കില്ല എന്നും അതുപോലെ ആണ് റിലേഷൻഷിപ്പ് എന്നുമാണ് ബാലാ പറയുന്നത്. അതേസമയം താരത്തെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ഇദ്ദേഹം പൂർണ്ണ ആരോഗ്യമാനാണ് എങ്കിലും ഇപ്പോൾ ഇത്തരം റസ്റ്റ് എടുക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.