ബോക്സ്ഓഫിസ് കളക്ഷനില്‍ അജിത്തിനെയും വിജയ്യെയും സൈഡാക്കി ബാലയ്യ. വിജയ് ചിത്രം വാരിസിന്റെയും അജിത് ചിത്രം തുനിവിന്റെയും ആദ്യ ദിന കളക്ഷനെ പിന്നിലാക്കിയിരിക്കുകയാണ് ബാലയ്യ ചിത്രം വീരസിംഹ റെഡ്ഡി.
ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയേറ്ററുകളിലെത്തിയ വീരസിംഹ റെഡ്ഡി ആദ്യദിനം ആഗോള തലത്തില്‍ നേടിയത് 54 കോടി രൂപയാണ്. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഇതോടെ ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡും വീര സിംഹ റെഡ്ഡി നേടിയെടുത്തു.ആന്ധ്രപ്രദേശ് തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 38.7 കോടിയും കര്‍ണാടകയില്‍ നിന്നും 3.25 കോടിയും വാരി. ഓവര്‍സീസ് കലക്ഷന്‍ എട്ട് കോടിയും നേടി.
അതേസമയം വിജയിക്കും അജിത്തിനും ആദ്യദിനം 50 കോടി കടക്കാന്‍ പോലും സാധിച്ചില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
ദളപതിയാണെങ്കിലും ശരി തലയാണെങ്കിലും ശരി, ഞങ്ങളുടെ ബാലയ്യയുടെ അടുത്ത് മുട്ടാന്‍ നിങ്ങളൊന്നും ആയിട്ടില്ല എന്നാണ് ബാലയ്യ ആരാധകര്‍ പറയുന്നത്.
അതേസമയം വംശി പൈഡിപ്പിള്ളി ഒരുക്കിയ വിജയ് ചിത്രമാണ് വാരിസ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുനിവ്. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.