ബിഗ് ബോസില്‍ എത്തിയതോടെയാണ് റിയാസ് സലിം എന്ന വ്യക്തിയെ പ്രേക്ഷകര്‍ അറിഞ്ഞത്. തുടക്കത്തില്‍ റിയാസിനോട് പലര്‍ക്കും വെറുപ്പായിരുന്നു. എന്നാല്‍ ഷോയുടെ അവസാനഘട്ടം എത്തിയപ്പോഴേക്കും അതൊക്കെ മാറി റിയാസിന്റെ അഭിപ്രായങ്ങളോടും നിലപാടുകളോടും പലരും യോജിച്ചു പോകാന്‍ തുടങ്ങി. ബിഗ് ബോസിന് അകത്തുള്ളവര്‍ക്കും റിയാസിനെ ഒത്തിരി ഇഷ്ടമായിരുന്നു. എന്നാല്‍ ആഗ്രഹിച്ചതുപോലെ ഒന്നാം സ്ഥാനത്ത് എത്താന്‍ ഈ താരത്തിന് സാധിച്ചില്ല.
ഷോയില്‍ നിന്ന് പുറത്തുവന്ന ശേഷവും തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള വീഡിയോസ് ഫോട്ടോസ് റിയാസ് പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ അടുത്ത് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റോബിന് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരതിപ്പൊടിയെ കുറിച്ച് റിയാസ് പറഞ്ഞ ചില വാക്കുകള്‍ പ്രേക്ഷകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ആരതിയെ പരിഹസിക്കുന്ന തരത്തിലായിരുന്നു റിയാസ് സംസാരിച്ചത്. എന്നാല്‍ ആ സമയത്ത് റോബിനോ ആരതിയോ പ്രതികരിച്ചിരുന്നില്ല. പിന്നാലെ കഴിഞ്ഞദിവസം നല്കിയ അഭിമുഖത്തില്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം റോബിന് പ്രകടമാക്കിയിരുന്നു.
ഇപ്പോഴിതാ വീണ്ടും അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റോബിന്. ‘റിയാസ് തന്നെ എനിക്ക് വന്നിട്ട് അനാവശ്യമായ ബൂസ്റ്റ് തരികയല്ലേ ചെയ്തത്. എനിക്ക് റീച് കൂട്ടി തരുകയല്ലേ. ആരതി പൊടിയെ അറിയാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി തന്നു. ആരതി പൊടിയെ പലര്‍ക്കും അറിയാമായിരുന്നു. പക്ഷെ ആരതി പൊടി ആരാണെന്ന് മനസിലാക്കി കൊടുത്തത് നീയാണ്.
നിന്നെ ഒരുപാട് പേര് വിമര്‍ശിച്ചു. ഒരുപാട് പേര് തെറി വിളിച്ചു, റിയാസ് സലിം നീ എല്ലാ കാര്യത്തിലും ഭയങ്കര സംഭവമായിരിക്കും. പക്ഷെ ഒരാളുടെ മനസ്. മനസിന്റെ കാര്യത്തില്‍ നീ എപ്പോഴും താഴെ ആയിരിക്കും.
ടാലന്റിന്റെ കാര്യത്തില്‍ രണ്ടുപേരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. രണ്ടുപേരും രണ്ടുരീതിയില്‍ ടാലന്റഡ് ആണ്. പക്ഷെ മനുഷ്യന് എന്ന രീതിയില്‍, മനുഷ്യത്വത്തിന്റെ കാര്യത്തില്‍ നീ എപ്പോഴും താഴെ ആയിരിക്കും. മനസ്സിലായോ. പുള്ളിക്കാരി എപ്പോഴും മുകളില്‍ ആയിരിക്കും. അല്ലെങ്കില്‍ നീ നിന്റെ ലൈഫ് കൊണ്ട് പ്രൂവ് ചെയ്ത് കാണിക്ക്,’ റോബിന് പറഞ്ഞു.