സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേകം കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ ആവണമെന്നില്ല. അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാൻ ആണ് മലയാളികൾക്ക് എന്നും കൂടുതൽ താൽപര്യം. ഇതിന് കാരണം സിനിമ സീരിയൽ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് മറിച്ച് നമ്മളുടെ വീട്ടിലെ അതിഥികളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും എന്നതുകൊണ്ടും ആണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മലയാളികൾ ഇവർക്ക് നൽകുന്നത്. ഇതിനുള്ള കാരണം എന്താണ് എന്നറിയുമോ? എപ്പോഴും അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ മാത്രമാണ് പ്രിയങ്ക ചോപ്ര അഭിനയിക്കുന്നത് എന്നതുകൊണ്ടും അത്തരം സിനിമകൾ എല്ലാം തന്നെ ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതുകൊണ്ടുമാണ്. ഇവരുടെ ഭർത്താവിൻറെ പേര് ആണ് നിക് ജോനാസ്. ഒരു വിദേശ പൗരൻ ആണ് ഇവർ. കുറച്ചു വർഷങ്ങൾക്കു മുൻപ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവർക്കും ഒരു കുട്ടി കൂടിയുണ്ട്.
ഇപ്പോൾ ഇരുവരും കഴിഞ്ഞദിവസം ദീപാവലി ആഘോഷിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പ്രിയങ്ക ചോപ്രയുടെ അമ്മയുടെ പേരാണ് മധു ചോപ്ര. നിക്കും അമ്മായിഅമ്മയും നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മൂന്നുപേരും ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിറങ്ങി വരുന്ന ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.
അമ്മായിഅമ്മയുടെ കൈപിടിച്ചു നിൽക്കുകയാണ് നിക്ക്. ഈ ചിത്രത്തിൽ പ്രിയങ്കയെ കാണാനുമില്ല. പൂർണ്ണമായും ബ്ലാക്ക് ഡ്രസ്സിൽ ആണ് ഇവർ പ്രത്യക്ഷപ്പെട്ടത്. അതേസമയം അമ്മായിയമ്മയെ എങ്ങനെ പരിചരിക്കുന്ന ഒരു മരുമകനെ ഇതുവരെ കണ്ടിട്ടില്ല എന്നും ഇതുപോലെ ഒരു മരുമകനെ കിട്ടിയത് അമ്മായിയമ്മയുടെ ഭാഗ്യമാണ് എന്നുമാണ് മലയാളികൾ പറയുന്നത്.