അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പുഷ്പ. പുഷ്പരാജ് എന്ന ചന്ദന കള്ളക്കടത്തുകാരനായി അല്ലു എത്തിയ ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആയിരുന്നു.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങിയ സിനിമ വമ്പൻ വിജയം നേടിയിരുന്നു. അല്ലു ചിത്രത്തിലെ ഭീകര വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു.
ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസർ ആയിട്ടായിരുന്നു ഫഹദ് എത്തിയത്. അല്ലുവിന് ഒപ്പം സ്കോർ ചെയ്യുന്ന കഥാപാത്രം ആയിരുന്നു ഫഹദിന്റേത്.
ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സിനിമയുടെ ഷൂട്ടിംഗ് ഈ മാസം 22ന് ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
എന്നാൽ ഇതിനിടയിൽ പുഷ്പ 2ൽ ഫഹദ് ഉണ്ടാകില്ല എന്ന വാർത്തകൾ എത്തിയിരുന്നു. ഫഹദിന് പകരം ബോളിവുഡ് താരം അർജുൻ കപൂർ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.
ഈ വാർത്ത വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തയുടെ സത്യാവസ്ഥ പറഞ്ഞ് എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവ്.
പുഷ്പ രണ്ടാം ഭാഗത്തിൽ അർജുൻ കപൂർ ഇല്ലെന്നും ഫഹദ് തന്നെയാകും ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന് കഥാപാത്രമായെത്തുക എന്നുമാണ് നിർമ്മാതാവ് നവീൻ യേർനേനി പറഞ്ഞത്.
കള്ളക്കടത്തുകാരന് പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്ജുന് അവതരിപ്പിക്കുന്നത്. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.അതേസമയം പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്ജുന് നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.