ദുൽഖർ നായകനായി തെലുങ്കിൽ തുടങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് സീതാരാമം. മികച്ച പ്രതികരണം ആയിരുന്നു ചിത്രം ആന്ധ്രപ്രദേശിൽ നേടിയത്. ഒരു പിരീഡ് റൊമാൻറിക് ചിത്രമായിരുന്നു ഇത്. ചിത്രം വമ്പൻ വിജയമാവുകയും ചെയ്തു. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തിൽ നടി രശ്മിക മന്ദാനയും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട് അഭിപ്രായം പറയുകയാണ് പ്രശസ്ത നടി കങ്കണ. ഒരു ഇതിഹാസ സമാനമായ പ്രണയകഥ എന്നാണ് നടി ചിത്രത്തെ വിശേഷിപ്പിച്ചത്. ഒടുവിൽ ചിത്രം കാണുവാൻ തനിക്ക് സമയം ലഭിച്ചു. ഉറപ്പിച്ചു പറയട്ടെ വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു ഇത്.
ഇതിഹാസ സമാനമായ പ്രണയകഥ. അസാധാരണമായ തിരക്കഥയും സംവിധാനവും ആണ് ഇത്. ഹനു രാഘവപുടിക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു. എല്ലാ അഭിനേതാക്കളും വളരെ വിസ്മയകരമായ രീതിയിലാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്നും നടി കൂട്ടിച്ചേർത്തു.
ചിത്രത്തിൽ നായിക മൃണാളിന്റെ പ്രകടനം ഏറെ മികച്ചു നിന്നു. മറ്റൊരു അഭിനേതാവിനും ഇങ്ങനെ ഒരു പ്രകടനം ചിത്രത്തിൽ പുറത്തെടുക്കാൻ ആവും എന്ന് കരുതുന്നില്ല. വളരെ മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിൽ. ശരിക്കും രാജ്ഞി എന്നും സിന്ദാബാദ് താക്കൂർ മാഡം എന്നും നടി എഴുതി. ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.