മലയാളികള്‍ക്ക് മുന്നില്‍ ഒരു ഓണക്കാലം കൂടി എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ഓണം നല്ല അടിപൊളിയില്‍ തന്നെയാണ് ആഘോഷിക്കുന്നത്. സെലിബ്രിറ്റികളും ഓണാഘോഷത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇപ്പോള്‍ ഓണത്തോട് അടുപ്പിച്ച് നടി ഭാവന പങ്കുവെച്ച ഫോട്ടോസ് ആണ് വൈറലാകുന്നത്.
വെള്ളനിറത്തിലുള്ള ടോപ്പും ധരിച്ചാണ് പുതിയ ചിത്രത്തില്‍ ഭാവന എത്തിയത്. ഇതിനൊപ്പം ഇളം മഞ്ഞ നിറത്തിലുള്ള വര്‍ക്കുള്ള ഷോളും അടങ്ങിയിട്ടുണ്ട്. ഡ്രസ്സിന് മാച്ച് ആവുന്ന ചോക്കര്‍ മാലയും ഭാവന ഇട്ടിട്ടുണ്ട്. പതിവുപോലെ ഈ ചിത്രത്തിലും സുന്ദരി ആയിട്ടാണ് നടി എത്തിയത്. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് നടത്തുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് ഭാവന.
സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച താരമാണ് ഭാവന. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹ ശേഷം താരം മലയാള ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ഈ സമയത്ത് കന്നഡ ചിത്രത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്താനും നടിക്ക് കഴിഞ്ഞു. ഇപ്പോള്‍ അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികായാണ് നടി.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരുന്നത്. ചിത്രം റിലീസിന് ഒരുങ്ങുന്നു.