ഇത്തവണത്തെ ബിഗ് ബോസ് സീസണിലെ വിജയ് പ്രസന്നൻ ആയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ വിജയിക്കുവാൻ സാധ്യത ഉണ്ടായിരുന്നത് റോബിൻ ഡോക്ടർക്ക് ആയിരുന്നു. ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥി ഇദ്ദേഹമായിരുന്നു. എന്നാൽ ഇദ്ദേഹം ഇടക്കിവച്ച് പരിപാടിയിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഗെയിമിലെ നിയമങ്ങൾ തെറ്റിച്ചതിനാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഇദ്ദേഹത്തിൻറെ ആരാധകരുടെ വോട്ടാണ് ദിൽഷയ്ക്ക് ലഭിച്ചത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. പരിപാടിയിൽ നിന്നും പുറത്തെത്തിയപ്പോൾ വലിയ സ്വീകരണം ആയിരുന്നു ഇദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോൾ ഇദ്ദേഹത്തെ കുറിച്ചു ഗായത്രി സുരേഷ് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
“ഡോക്ടർ റോബിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. ബിഗ് ബോസ് നാലാമത്തെ സീസൺ കഴിഞ്ഞിട്ട് രണ്ടുമാസം ആയെങ്കിലും ഏത് ഉദ്ഘാടനത്തിന് ചെന്നാലും വലിയ ജനാവലി ആണ് അദ്ദേഹത്തെ കാണുവാൻ വേണ്ടി കാത്തു നിൽക്കുന്നത്. സിനിമയിൽ അഭിനയിക്കുവാനും അദ്ദേഹത്തിന് ഇതിനോടകം ധാരാളം അവസരങ്ങൾ ലഭിച്ചു കഴിഞ്ഞു. ഒരിക്കലും മറ്റുള്ളവരെ താഴ്ത്തി കെട്ടാൻ റോബിൻ ശ്രമിക്കാറില്ല. അങ്ങനെ ചെയ്തിട്ടല്ല അദ്ദേഹം സ്വയം പൊങ്ങുന്നത്. ദിൽഷയെ ആയിരുന്നു ഈ സീസണിൽ ഒരുപാട് പിന്തുണച്ചത്. വേണ്ടി മുന്നിട്ടിറങ്ങി. എങ്കിലും റോബിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്” – ഗായത്രി പറയുന്നു.
“പല ആളുകളും റോബിനെ താഴ്ത്തി കെട്ടാൻ ശ്രമിച്ചിട്ടാണ് അവരുടെ നന്മ പുറത്തേക്ക് കാണിക്കാൻ ശ്രമിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ റോബിൻ ഒരിക്കലും അങ്ങനെ ശ്രമിച്ചിട്ടില്ല. അതാണ് റോബിൻ ഡോക്ടറുടെ ഏറ്റവും വലിയ കരുത്ത് എന്നാണ് തോന്നിയിട്ടുള്ളത്. റോബിനേ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല” – ഗായത്രി സുരേഷ് കൂട്ടിച്ചേർത്തു.
അതേസമയം പലപ്പോഴും പല വിവാദ പരാമർശങ്ങൾ നടത്തി വിമർശനങ്ങൾ നേരിട്ടിട്ടുള്ള താരങ്ങളിൽ ഒരാളാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനെ തനിക്ക് വിവാഹം ചെയ്യുവാൻ താല്പര്യമുണ്ട് എന്ന് ഗായത്രി തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് നിരവധി ആളുകൾ ആയിരുന്നു നടിയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്. എന്തൊക്കെയായാലും റോബിൻ ഡോക്ടറുടെ കാര്യത്തിൽ ഗായത്രി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്.