ചില സിനിമകളിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ അതിലെ മറ്റു പല വസ്തുക്കളും പ്രേക്ഷകര്‍ ഓര്ത്തിരിക്കാര് ഉണ്ട്. അതില്‍ പ്രധാനമാണ് വണ്ടികള്‍. നേരത്തെ അനിയത്തിപ്രാവ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന് ഉപയോഗിച്ച സ്കൂട്ടര്‍ എല്ലാം പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇതേ സ്കൂട്ടര്‍ ചാക്കോച്ചന് സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുപോലെ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ആ കഥാപാത്രം ഉപയോഗിച്ചിരുന്ന ഒരു സ്കൂട്ടറും കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നു. പഴയ മോഡല്‍ ലാംബി സ്കൂട്ടര്‍ ആണത്.
ചിത്രം പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ ആ വാഹനം സ്വന്തമാക്കുകയായിരുന്നു. പിന്നാലെ മോഡിഫൈ ചെയ്ത സ്കൂട്ടര്‍ കൊച്ചിയിലെ തന്റെ പുതിയ ഫ്ലാറ്റില്‍ അദ്ദേഹം സ്ഥാപിച്ചു. അവിടെയെത്തുന്ന അതിഥികളുടെ കണ്ണുകള്‍ ആദ്യം ഉടക്കുന്നത് ഈ വാഹനത്തിലാണ്. ഇപ്പോഴിതാ ആ സ്കൂട്ടറില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
View this post on Instagram
കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജും ഭാര്യ സുപ്രിയയും മോഹന്‍ലാലിന്റെ പുതിയ ഫ്ലാറ്റില്‍ എത്തിയത്. ഇവിടെനിന്ന് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും സുപ്രിയ പോസ്റ്റ് ചെയ്തു. ചിത്രത്തില്‍ പൃഥ്വിരാജ് സ്കൂട്ടറിന് മുകളില്‍ ഇരിക്കുന്നതും , സുപ്രിയ ഇതിന്റെ പുറകില്‍ ഇരിക്കുന്നതും കാണാം.
View this post on Instagram
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം എ മ്പുരാനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ഇരുവരും എത്തിയത്. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇത്.