റഷ്യന്‍ പട്ടാളക്കാരില്‍ നിന്ന് ഒളിച്ചിരിക്കുന്ന ഒരു എട്ട് വയസുകാരന്റെ കുറിപ്പ് നോവാകുന്നു. തനിക്കുണ്ടായിരുന്നതിലേറെയും ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് യെഹോര് എന്ന യുക്രൈന് ബാലന്റെ കുറിപ്പ് പറയുന്നത്. കുട്ടിയുടെ കുറിപ്പില്‍ ഒരാള്‍ക്ക് ബാല്യത്തിലെന്തെല്ലാം ഉണ്ടായിരിക്കണമോ അതെല്ലാം നഷ്ടമാവുന്നതിന്റെ വേദന നിഴലിച്ചിരിക്കുന്നുണ്ട്.
യുക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് കുട്ടിയുടെ ഡയറിക്കുറിപ്പ് ട്വിറ്ററില്‍ പങ്കുവച്ചത്. ഫെബ്രുവരി 24 മുതല്‍ തനിക്കുണ്ടായ നഷ്ടങ്ങളാണ് കുട്ടി പറയുന്നത്. തന്റെ രണ്ട് നായ്ക്കള്‍ കൊല്ലപ്പെടുവെന്നും തന്റെ മുത്തശ്ശി ഹല്യയും തന്റെ പ്രിയപ്പെട്ട മരിയുപോളും ഇല്ലാതെയായി എന്നും യെഹോര് പറയുന്നു. യെഹോറിന്റെ കുറിപ്പിനൊപ്പം റഷ്യന്‍ സൈന്യം യുക്രൈനില്‍ വിതച്ച നാശത്തിന്റെ ചിത്രങ്ങളും ഉണ്ടായിരുന്നു. കുട്ടിക്ക് യുദ്ധത്തെ തുടര്‍ന്ന് അവന്റെ മുത്തച്ഛനെയും നഷ്ടപ്പെട്ടു. അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റു എന്നും കുലേബ പറയുന്നു.
നിരവധിപ്പേരാണ് യെഹോറിന്റെ കുറിപ്പ് പങ്കുവച്ചത്. ‘ഒരു മുതിര്‍ന്നയാള്‍ക്ക് പോലും താങ്ങാനാവാത്ത വേദനയാണിതെന്നും ഒരു കുട്ടി പിന്നെങ്ങനെയാണ് ഇത് താങ്ങുകയെന്നും ഒരാള്‍ കമന്റിട്ടു. ഇതുപോലെ ദശലക്ഷക്കണക്കിന് കുട്ടികളാണ് യുദ്ധത്തിന്റെ ദുരിതം പേറുന്നതെന്നും എങ്ങനെയെങ്കിലും ഈ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടവരുണ്ട്.