ആന്ധ്രാപ്രദേശില്‍ ട്രെയിനിടിച്ച് അഞ്ച് പേര് മരിച്ചു. ശ്രീകാകുളം ബട്ടുവയിലാണ് സംഭവം. ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കോച്ചില്‍ നിന്ന് പുക ഉയരുന്നതു കണ്ട് അപായചങ്ങല വലിച്ച ശേഷം യാത്രക്കാര്‍ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന കൊണാര്‍ക്ക് എക്സ്പ്രസ് ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. ഏഴ് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തില്‍ ചില യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുമെന്ന് ആന്ധ്രാമുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.