കേരളത്തെ ഒന്നടങ്കം ഭീതിയില്‍ ആഴ്ത്തിയ വെള്ളപ്പൊക്കത്തെ ആധാരമാക്കി സംവിധായകന് ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018.
കേരളം നേരിട്ട മഹാപ്രളയത്തിന്റെയും മലയാളികളുടെ അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്.
തീയറ്ററില്‍ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് നേടുന്നത്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് എത്തുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.
ഈ അവസരത്തില്‍ ആദ്യ ദിനം 2018 നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 1.85 കോടിയാണ് ചിത്രം ആദ്യദിനം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകളും ബോക്സ് ഓഫീസ് ട്രാക്കേഴ്സും ട്വീറ്റ് ചെയ്യുന്നു.
വരും ദിവസങ്ങളില്‍ മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് തിയറ്ററുകളില്‍ ഉള്ളത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#2018Movie took an SUPERB OPENING despite low promotion and hype.
Day 1 reported 1.85 crs. gross collection from #Kerala 🔥
With advance bookings on fire mode for Day 2 and 3, an excellent weekend is in the cards.
Jude Sir 🙏 pic.twitter.com/dnTfalyHLL
— AB George (@AbGeorge_) May 6, 2023
വലിയ ബഡ്ജറ്റില്‍ വന്‍ താരനിരയുമായിട്ടാണ് ചിത്രം എത്തിയതെങ്കിലും കുറഞ്ഞ പ്രമോഷനുകളും ഹൈപ്പുമാണ് 2018ന് പൊതുവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കയറി പോരുകയായിരുന്നു.
സമീപ കാലത്തെ മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രം കൂടിയാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്‍സ്, ലാല്‍, നരേന്, അപര്‍ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി ധര്മജന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും ചിത്രസംയോജനം ചമന്‍ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന് പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈന്‍.