കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായത്. ഷാനിദ് ആസിഫ് അലിയെയായിരുന്നു ഷംന വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
വിവാഹ ശേഷം ഇപ്പോഴിത ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഷംന കാസിം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഷംന ഭര്‍ത്താവിന് നന്ദി പറഞ്ഞത്.
തന്നെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് തോന്നിപ്പിക്കുന്നതിന് നന്ദി എന്നാണ് ഷംന തന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”നന്ദി പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണെന്ന് എന്നെ സ്ഥിരമായി തോന്നിപ്പിക്കുന്നതിന്. ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കില്‍ ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങള്‍ ഒരിക്കലും എന്നില്‍ ഒരു കുറവും വരുത്തിയിട്ടില്ല.”
View this post on Instagram
”ഞാന്‍ ആരാണോ അതിനെ അങ്ങനെ തന്നെ നിങ്ങള്‍ ആരാധിച്ചു, എന്നെ മാറ്റാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുത്ത് സ്വയം മുന്നോട്ട് പോവാന്‍ അതെന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇന്ന്, നമ്മുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞാനും നിങ്ങളും ഒന്നിച്ചുള്ള ഒരു മഹത്തായയാത്ര ആരംഭിക്കുന്നു. ഇത് അല്‍പ്പം അമിതമാണെന്ന് എനിക്കറിയാം, പക്ഷേ എപ്പോഴും എന്തിനും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും നിങ്ങളെ എന്നേക്കും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു” എന്നാണ് ഷംന തന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.
പ്രിയ താരത്തിന്റെ ചിത്രങ്ങളും കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദിനെയാണ് ഷംന വിവാഹം ചെയ്തത്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്.
View this post on Instagram