Sports

ബാംഗ്ലൂര്‍-ചെന്നൈ മത്സരത്തിനിടെ ഒരു വിവാഹാഭ്യര്‍ത്ഥന; ആര്‍സിബി ആരാധകന്റെ വിരലില്‍ മോതിരം അണിയിച്ച് യുവതി; വിഡിയോ

ഐപിഎല്ലിനിടെ പലതരത്തിലുള്ള രസികന്‍ സംഭവങ്ങളും അരങ്ങേറാറുണ്ട്. വിവാഹാഭ്യര്‍ത്ഥന ഉള്‍പ്പെടെ അക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈയുടെ മിന്നും താരം ദീപക് ചഹാര്‍ മത്സരത്തിന് ശേഷം വിവാഹാഭ്യര്‍ത്ഥന നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാഹാഭ്യര്‍ത്ഥനയാണ് ഐപിഎല്ലിനിടെ വാര്‍ത്തയായിരിക്കുന്നത്.

- Advertisement -

ബുധനാഴ്ച പൂനെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലൂര്‍-ചെന്നൈ ഐപിഎല്‍ മത്സരത്തിനിടെ ഒരു വിവാഹാഭ്യര്‍ത്ഥന നടന്നു. ചെന്നൈയുടെ ബാറ്റിംഗ് നടക്കുന്ന സമയത്താണ് സംഭവം. വനിഡു ഹസരംഗ എറിഞ്ഞ പതിനൊന്നാം ഓവറിനിടെ ഒരു യുവതി ബാംഗ്ലൂര്‍ ആരാധകനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഗാലറിയില്‍ മുട്ടുകുത്തിനിന്ന യുവതി യുവാവിന്റെ വിരലില്‍ മോതിരം അണിയിക്കുകയും ചെയ്തു.

സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ട്വീറ്റുമായി എത്തി. ‘ആര്‍സിബി ആരാധകനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന മിടുക്കിയായ പെണ്‍കുട്ടി. ആര്‍സിബിയെ ആത്മാര്‍ത്ഥമായി ആരാധിക്കാന്‍ അവന് കഴിയുമെങ്കില്‍ തീര്‍ച്ചയായും പങ്കാളിയോടും വിശ്വസ്തത പുലര്‍ത്താനാകും’ എന്നായിരുന്നു വസീം ജാഫറിന്റെ ട്വീറ്റ്. വിഡിയോ ആര്‍സിബി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Rathi VK

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

2 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

2 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

2 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

3 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

3 hours ago