കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
താന്‍ ജമ്മു കശ്മീരിലേക്ക് പോകുകയാണെന്ന് രാജിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കാനാണ് തീരുമാനം ദേശീയ സാധ്യത പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയോടെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. എല്ലാ പദവികളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അദ്ദേഹം രാജിവച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷന്‍ സ്ഥാനത്തു നിന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച് ദിവസങ്ങള്‍ക്കകമാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജി. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുകയായിരുന്നു ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം രാജിവച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷം ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും അദ്ദേഹം രാജിവച്ചിരുന്നു.