പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കോവിഡ് കാലത്ത് ശ്രദ്ധനേടിയ മിനി വെബ് സീരീസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ സീരീസ് വളരെ പെട്ടന്നാണ് ശ്രദ്ധിക്കപ്പെട്ടത്.
ഈ സീരിസ് മികച്ച പ്രേക്ഷക ജനപ്രീതി നേടി മുന്നേറി കൊണ്ടിരിക്കവെ അതിലെ അണിയറപ്രവർത്തകർ മറ്റൊരു സീരിസ് കൂടെ പ്രഖ്യാപിച്ചിരുന്നു.
മ്യാമന് മീഡിയയുടെ ബാനറില്‍ ‘ഓതളങ്ങാ തുരുത്തിലെ അഭിനേതാക്കളെ അണിനിരത്തി സചിന് രാജിന്റെ സംവിധാനത്തിലാണ് പുതിയ വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഒരിടത്ത് ഒരിടത്ത്’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് ആയ ‘Runout’ ന്റെ മോഷന്‍ പോസ്റ്റര്‍ Myaman Media യിലൂടെ പുറത്ത് വന്നിരുന്നു.
ഒതളങ്ങത്തുരുത്തിലെ ക്യാമറ ചലിപ്പിച്ച കിരണ്‍ നുപിറ്റല്‍ ആണ് ‘ഒരിടത്ത് ഒരിടത്ത്ന്റെയും’ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം- അനു ബി ഐവര്‍. MYAMAN MEDIA യിലൂടെ ‘ഒരിടത്ത് ഒരിടത്തിന്റെ ആദ്യ എപ്പിസോഡ് ‘RUNOUT’ ഫെബ്രുവരി 12 വെള്ളിയാഴ്ച 5 മണിക്ക് റിലീസ് ചെയ്യും. മോഷന്‍ പോസ്റ്റര്‍- അധിന് ഒള്ളൂര്.
ഗ്രാമീണ സൗന്ദര്യം കോര്‍ത്തിണക്കി ഒരുക്കിയ ഒതളങ്ങ തുരുത്ത് പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നിമിഷനേരം കൊണ്ട് മില്യണ്‍ കണക്കിന് കാഴ്ച്ചക്കാരെ സമ്മാനിക്കാനും വെബ് സീരീസിന് കഴിഞ്ഞു. ഇപ്പോള്‍ വരുന്ന ‘ഒരിടത്ത് ഒരിടത്ത്’ എന്ന വെബ് സീരീസും ആരാധകരെ നിരാശയിലാക്കില്ല എന്നതില്‍ ഒരു സംശയവും ഇല്ല.
https://youtu.be/fDXcfQvR3kE