Film News

എല്ലാവരും എസ്‌ജെ സൂര്യയെ പുകഴ്ത്തുന്നത് കാണുമ്പോള്‍ നായകന്‍ എന്ന നിലയില്‍ എന്ത് ഫീല്‍ ചെയ്യുന്നു; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് വൈറല്‍ മറുപടിയുമായി വിശാല്‍, മലയാളത്തിലെ യുവതാരങ്ങള്‍ കേട്ട് പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ

വിശാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവി ചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

- Advertisement -

സിനിമയിലെ എസ്‌ജെ സൂര്യയുടെ പ്രകടനമാണ് വലിയ കൈയ്യടി നേടുന്നത്. വിശാലാണ് നായകനെങ്കിലും സിനിമയുടെ കൈയ്യടി മുഴുവന്‍ കൊണ്ട് പോയത് എസ്‌ജെ സൂര്യയാണ് എന്നാണ് പ്രേക്ഷകര്‍ എല്ലാവരും പറയുന്നത്.

സോഷ്യല്‍ മീഡിയ നിറയെ എസ്‌ജെ സൂര്യയെ കുറിച്ചുള്ള പ്രശംസകളാണ്. ഇപ്പോഴിത പ്രേക്ഷകരുടെ പ്രശംസകള്‍ എല്ലാം എസ്‌ജെ സൂര്യയിലേക്ക് പോകുമ്പോള്‍ സിനിമയുടെ നായകന്‍ എന്ന നിലയില്‍ വിശാല്‍ പറഞ്ഞ വാക്കുകളാണ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.

മാര്‍ക്ക് ആന്റണിയുടെ സക്‌സസ് മീറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു വിശാലിന്റെ മറുപടി. ചിത്രത്തില്‍
എസ് ജെ സൂര്യയുടെ പെര്‍ഫോമന്‍സ് എല്ലാവരും കൂടുതല്‍ എടുത്തു പറയുമ്പോ എന്താണ് ഫീല്‍ ചെയ്യുന്നത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

ഇതിന് വിശാല്‍ പറഞ്ഞ മറുപടിയാണ് സിനിമ പ്രേമികളുടെ ശ്രദ്ദ പിടിച്ചു പറ്റുന്നത്. ഒരു നടന് അങ്ങനെയുള്ള അപകര്‍ഷത ബോധം ഒരിക്കലും പാടില്ല എന്നാണ് വിശാല്‍ പറഞ്ഞത്.

ഞങ്ങള്‍ക്കൊരു വീട് കെട്ടണമെങ്കില്‍ ഒരു തൂണ്‍ മാത്രം പോരാ. സംവിധായകന്‍ ഉണ്ടാക്കിയ അടിത്തറയില്‍ ല്‍ എസ്‌ജെ സൂര്യ പോലെയൊരു നടന്‍ ആവശ്യമായിരുന്നു. അല്ലാതെ ഞാന്‍ പ്രത്യേകിച്ച് സ്‌പേസ് കൊടുത്തത് കൊണ്ട് സംഭവിച്ചതല്ല-എന്നാണ് വിശാല്‍ പറഞ്ഞത്.

വിശാലിന്റെ വാക്കുകള്‍ മലയാള സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു.ഏതൊരു ഇന്‍ഡസ്ട്രിയിലെയും പുതിയ ആളുകള്‍ക്ക് മാതൃക ആക്കാവുന്ന മറുപടി ആണിത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ആര്‍ഡിഎക്‌സുമായി നടന്ന ഷെയിന്‍ നിഗത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പരാമര്‍ശം.

 

 

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

8 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

8 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

8 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

9 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

9 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

9 hours ago