രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ദമ്പതിമാർ ആണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. കഴിഞ്ഞ വർഷം ആദ്യതോടെയാണ് അനുഷ്ക ഗർഭിണിയാണെന്ന വാർത്ത വിരാട് കോഹ്ലി പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവുമധികം ലൈക് ചെയ്യപ്പെട്ട ട്വീറ്റ് ആയിരുന്നു ഇത്. ധാരാളം ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
ഇപ്പോൾ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. വിരാട് കോഹ്ലി തന്നെയാണ് ഈ വാർത്ത സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടത്. സിനിമാ സാംസ്കാരിക കായിക മേഖലയിൽ നിന്നുമുള്ള ധാരാളം ആളുകളാണ് ദമ്പതിമാർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്ന വാർത്ത വളരെ സന്തോഷത്തോടെ ഞങ്ങൾ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും നന്ദി വാക്കുകൾക്കും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദിയുണ്ട്. അമ്മയും കുഞ്ഞും രണ്ടുപേരും സുഖമായി ഇരിക്കുന്നു. ജീവിതത്തിലെ പുതിയൊരു അദ്ധ്യായം ഞങ്ങൾ തുടങ്ങാൻ പോവുകയാണ്. അതേസമയം ഞങ്ങളുടെ സ്വകാര്യത നിങ്ങൾ മാനിക്കും എന്നും ഞങ്ങൾ പ്രത്യാശിക്കുന്നു” – വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.
അതേസമയം കുഞ്ഞിന് പേരുകൾ നിർദ്ദേശിക്കുന്ന തിരക്കിലാണ് സമൂഹമാധ്യമങ്ങൾ. നിരവധി ആളുകളാണ് കുഞ്ഞിന് പേരുകൾ നിർദേശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ചില പേരുകൾ കോഹ്ലി തന്നെ ലൈക്ക് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ഇവർ ഇതുവരെ കുഞ്ഞിന് പേരൊന്നും കണ്ടു വെച്ചിട്ടില്ല എങ്കിൽ ട്വിറ്ററിൽ കാണുന്ന ഏതെങ്കിലും നല്ല പേര് ആയിരിക്കും കുഞ്ഞിന് ഇടുന്നത്. അതുകൊണ്ട് നിങ്ങൾക്കും ഒരു അവസരം ഇപ്പോൾ ലഭിച്ചിരിക്കുകയാണ്, വേഗം ട്വിറ്റർലേക്ക് പൊയ്ക്കോളൂ.