ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ വിരാട് കോലി നിര്‍ബന്ധിതനായെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലാണ് ശുഐബിന്റെ പ്രതികരണം.
വിരാട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയായിരുന്നില്ല. അതിന് നിര്‍ബന്ധിതനാകുകയായിരുന്നു. ഇത് കോലിയുടെ ഏറ്റവും മികച്ച സമയമല്ല. പക്ഷേ താന്‍ എന്താണ് നിര്‍മിച്ചതെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടതുണ്ട്. അദ്ദേഹം ഉരുക്കിലോ ഇരുമ്പിലോ ഉണ്ടാക്കിയതാണോ? വിരാട് ഒരു മികച്ച വ്യക്തിയും ക്രിക്കറ്റ് കളിക്കാരനുമാണ്. അദ്ദേഹം ഒരു മികച്ച ബാറ്റ്സ്മാനാണ്. മറ്റാരേക്കാളും നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും ശുഐബ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോലി രാജിവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരാട് ഇക്കാര്യം അറിയിച്ചത്. ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരാടിനെ ബി.സി.സി.ഐ മാറ്റിയത് ഏറെ വിവാദമായിരുന്നു. വിരാടിനെ അറിയിക്കാതെയായിരുന്നു തീരുമാനം.