ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് വിരാട് കോഹ്ലി. ഈ താരത്തെ അറിയാത്തവരായി ആരും തന്നെ കാണില്ല. ക്രിക്കറ്റ് മേഖലയിലാണ് വിരാട് പ്രസിഡൻറ് എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി മുതൽ കോഹ്ലിയുടെ ആരാധകനാണ്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തികളിൽ ഒരാൾ കൂടിയാണ് വിരാട് കോഹ്ലി.
അനുഷ്ക ശർമ ആണ് താരത്തിൻറെ ഭാര്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതിമാരാണ് ഇവർ. ഇരുവരുടെയും വിവാഹം വളരെ ആഘോഷത്തോടെ ആയിരുന്നു ഇന്ത്യക്കാർ കൊണ്ടാടിയത്. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇന്ത്യക്കാർ വലിയ ആഘോഷത്തോടെ ആയിരുന്നു സ്വീകരിച്ചത്. കഴിഞ്ഞവർഷം ആയിരുന്നു അനുഷ്ക ഗർഭിണിയാണ് എന്ന വാർത്ത ഇരുവരും ലിറ്ററിൽ പങ്കുവെച്ചത്.
നിറവയറുമായി അനുഷ്കയും ഒപ്പം വിരാടും നിൽക്കുന്ന ചിത്രമായിരുന്നു ഇരുവരും പങ്കുവെച്ചത്. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ തവണ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് ആയിരുന്നു ഇത്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പെൺകുഞ്ഞിനെ ഇരുവരും വരവേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിൻറെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. ചിത്രത്തിനൊപ്പം കുഞ്ഞിൻറെ പേരും ഇവർ പുറത്തുവിട്ടു. വാമിക എന്നായിരുന്നു കുഞ്ഞിന് നൽകിയ പേര്.
വലിയ ആഘോഷത്തോടെ ആണ് ഈ പേര് ഇന്ത്യക്കാർ മുഴുവൻ ഏറ്റെടുത്തത്. എന്നാൽ എന്താണ് വാമിക എന്ന വാക്കിന് അർത്ഥം എന്നാണ് എല്ലാവരും തിരയുന്നത്. വളരെ ചുരുക്കി പറഞ്ഞാൽ ദുർഗാദേവിയുടെ മറ്റൊരു പേരാണ് വാമിക. ശിവനും പാർവതിയും ചേർന്നുള്ള അർദ്ധനാരീശ്വര രൂപത്തിലെ സ്ത്രീ രൂപത്തിനും വാമിക എന്നു പറയാറുണ്ട്. സ്ത്രീയും പുരുഷനും ചേർന്നുള്ള രൂപമാണ് അർദ്ധനാരീശ്വരൻ. ലോകത്തിൻ്റെ നിലനിൽപ്പിനെ സൂചിപ്പിക്കുന്ന ഒരു രൂപമാണ് ഇത്.