Kerala News

‘പൈസയില്ലെങ്കില്‍ എന്തിനാടാ ഗ്ലാസ്ഡോര്‍ പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊട്ടിച്ചു’; കുന്നംകുളത്തെ ‘വൈറല്‍’ കള്ളന്‍ പിടിയില്‍

മോഷ്ടിക്കാന്‍ കയറിയിട്ട് പണം കിട്ടാത്തതിന്റെ നിരാശയില്‍ കുറിപ്പെഴുതിയ ‘വൈറല്‍’ കള്ളന്‍ പിടിയില്‍. വയനാട് പുല്‍പ്പള്ളി ഇരുളം കളിപറമ്പില്‍ വിശ്വരാജാണ് പിടിയിലായത്. തൃശൂര്‍ കുന്നംകുളത്തെ കടയില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴായിരുന്നു സംഭവം. മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്നും ഒന്നും കിട്ടാത്തതില്‍ നിരാശനായാണ് കളളന്‍ കുറിപ്പെഴുതിവച്ചത്.

- Advertisement -

‘പൈസയില്ലെങ്കില്‍ എന്തിനാടാ ഗ്ലാസ്ഡോര്‍ പൂട്ടിയിട്ടത്. വെറുതെ തല്ലിപ്പൊട്ടിച്ചു. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’ എന്നായിരുന്നു മോഷ്ടാവിന്റെ കുറിപ്പ്. കുന്നംകുളത്തെ മൂന്ന് കടകളിലാണ് ഇയാള്‍ കയറിയത്. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറ് രൂപയും കിട്ടി. മൂന്നാമത്തെ കടയില്‍ കയറിയ വിശ്വരാജിന് പണം കിട്ടിയില്ല. തുടര്‍ന്നാണ് കുറിപ്പെഴുതിയത്. കഴിഞ്ഞ വെള്ളിയാഴ്ച കല്‍പ്പറ്റയില്‍ വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയുമായിരുന്നു. ആശുപത്രിയിലെ ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴായിരുന്നു മോഷ്ടാവ് ഇയാള്‍ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ കല്‍പ്പറ്റ പൊലീസിന് കൈമാറി.

കേരളത്തിലെ നിരവധി ജില്ലകളില്‍ 53 ഓളം കേസുകളില്‍ പ്രതിയാണ് വിശ്വരാജ്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂര്‍, കണ്ണൂര്‍, ഉള്‍പ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

Rathi VK

Recent Posts

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

1 hour ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

1 hour ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

2 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

3 hours ago

ജാസ്മിൻ റെസ്മിനെയൂസ് ചെയ്തതാണ്.ഉപ്പയും ഉമ്മയും വന്നപ്പോൾ ജാസ്മിൻ അവരോട് പറ‍ഞ്ഞത് ഇങ്ങനെ

73 ദിവസങ്ങൾക്ക് ശേഷമായിരുന്നു കോമണർ മത്സരാർത്ഥിയായ റെസ്മിന്റെ പുറത്താകൽ. റെസ്മിനോട് ജാസ്മിന് യാതൊരു ആത്മാർത്ഥതയും ഉണ്ടായിരുന്നില്ലെന്നും ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള…

4 hours ago

ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ ഗര്‍ഭപാത്രം അരിവാൾകീറി പരിശോധിച്ചു. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ വേണ്ടി; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഉത്തര്‍പ്രദേശിൽ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം ഏതാണെന്ന് അറിയാനായി ഭാര്യയുടെ ഗര്‍ഭപാത്രം കീറി പരിശോധിച്ച ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. അഡീഷണല്‍ ജില്ലാ-സെഷന്‍സ് ഫാസ്റ്റ്…

5 hours ago