Sports

‘ആകെയുള്ള വരുമാനം ബിസിസിയില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍; സച്ചിന് എല്ലാം അറിയാം’: വിനോദ് കാംബ്ലി

ബിസിസിഐയില്‍നിന്നു ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ മാത്രമാണ് ആകെയുള്ള വരുമാനമാര്‍ഗമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. ക്രിക്കറ്റുമായി ബന്ധപ്പെട്ട അസൈന്‍മെന്റുകള്‍ക്കായി കാത്തിരിക്കുകയാണ്. സഹായത്തിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാംബ്ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

- Advertisement -

താനൊരു വിരമിച്ച ക്രിക്കറ്ററാണെന്ന് പറഞ്ഞ കാംബ്ലി ബിസിസിഐയുടെ പെന്‍ഷന്‍ മാത്രമാണ് ആശ്രയമെന്ന് വ്യക്തമാക്കി. അതിന് ബോര്‍ഡിനോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ കുടുംബം നോക്കുന്നതെന്നും കാംബ്ലി പറഞ്ഞു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാല്യകാല സുഹൃത്തു കൂടിയായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് അറിയാമോ എന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന് എല്ലാം അറിയാം. എന്നാല്‍ ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹമാണ് ടെണ്ടുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാഡമിയില്‍ ജോലി തന്നത്. താന്‍ സന്തോഷവനായിരുന്നു. അദ്ദേഹം നല്ല സുഹൃത്താണ്. എല്ലായ്പ്പോഴും തനിക്കൊപ്പം നിന്നുവെന്നും കാംബ്ലി പറഞ്ഞു.

കൊവിഡിന് മുമ്പ് ടി20 മുംബൈ ലീഗില്‍ ഒരു ടീമിന്റെ കോച്ചായിരുന്നു കാംബ്ലി. നെരൂളിലെ ടെണ്ടുല്‍ക്കര്‍ മിഡില്‍ സെക്സ് ഗ്ലോബല്‍ അക്കാഡമിയില്‍ യുവതാരങ്ങളുടെ മെന്ററാണ് അദ്ദേഹം. ഇന്ത്യയ്ക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റ് മാച്ചുകളും കളിച്ച താരമാണ് കാംബ്ലി. നാലു ടെസ്റ്റ് സെഞ്ച്വറികളും രണ്ട് ഏകദിന സെഞ്ച്വറികളും ഉള്‍പ്പെടെ എല്ലാ ഫോര്‍മാറ്റുകളിലുമായി 3561 റണ്‍സ് നേടിയിട്ടുണ്ട്.

Rathi VK

Recent Posts

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

1 min ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

1 hour ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

3 hours ago