Kerala News

ഗണേഷ് കുമാര്‍ സ്വഭാവശുദ്ധിയില്ലാത്തയാള്‍, ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാള്‍; ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാകും; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

- Advertisement -

കെ.ബി.ഗണേഷ് കുമാര്‍ സ്വഭാവശുദ്ധിയില്ലാത്ത ആളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉടുപ്പ് മാറുന്നതുപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ് കുമാര്‍.

ഭാര്യയുടെ അടിമേടിച്ച ഏക മുന്‍ മന്ത്രിയാണ്. ഗണേഷ് കുമാറിനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ നോക്കിയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയാകുമെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഗണേഷ് കുമാറിനെതിരെ രംഗത്തെത്തിയത്.

ഗണേഷ് കുമാറും അച്ഛനും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാന്‍ വേണ്ടിയാണ്.

മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും വന്‍ അഴിമതിയാണ് നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’- വെള്ളാപ്പള്ളി പറഞ്ഞു.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.മുന്നണിയിലെ ധാരണപ്രകാരം ജനാധിപത്യ കേരള കോണ്ഗ്രസിന്റെ എംഎല്‍എയായ ഗതാഗത മന്ത്രി ആന്റണി രാജുവിന് ശേഷം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്.

Abin Sunny

Recent Posts

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

21 mins ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

59 mins ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

3 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

3 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

14 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

14 hours ago