News

പുരസ്‌കാരം നല്‍കിയ സര്‍ക്കാര്‍ തന്നെ പണി കൊടുത്തോ? വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്ററിന് സംപ്രേക്ഷണ വിലക്കോ?

കേരളത്തിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനാണ് വാവ സുരേഷ്. കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്‌നേക്ക് മാസ്റ്റര്‍ പരിപാടിയിലൂടെയാണ് വാവ സുരേഷ് കൂടുതല്‍ ശ്രദ്ധേയനായത്. വിജയകരമായ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സ്‌നേക്ക് മാസ്റ്ററും വാവ സുരേഷും മുന്നേറുകയാണ്.മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോര്‍ത്തിണക്കിയ പരിപാടി വാവ സുരേഷ് അവതരിപ്പിക്കുന്നു.

- Advertisement -

തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്ക്ല്‍ സ്വദേശിയായ വാവ സുരേഷിന് നിരവധി പുരസ്‌കാരങ്ങള്‍ ഈ പരിപാടിയിലൂടെ ലഭിച്ചു.അണലിയുടെ കടിയേറ്റതിനു ശേഷം, വാവ സുരേഷ് ആദ്യമായി പിടികൂടിയ അപകടകാരികളായ അണലികള്‍, 200 രാജവെമ്പാലയെ പിടികൂടിയ റെക്കോര്‍ഡുകളെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്. മികച്ച പരിപാടിക്കളുള്ള ഇത്തവണത്തെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയെടുത്തത് വാവ സുരേഷ് ആയിരുന്നു.

കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്ററായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ഇപ്പോഴിതാ പുരസ്‌കാരം നല്‍കി ആദരിച്ച അതേ പരിപാടി തന്നെ വിലക്ക് കൊണ്ടുള്ള സര്‍്ക്കാരിന്റെ പുതിയ ഉത്തരവാണ് വാവ സുരേഷിന് തിരിച്ചടിയായിരിക്കുന്നത്.

വനംവകുപ്പാണ് ഇനി സ്‌നേക്ക് മാസ്റ്റര്‍ പരിപാടി ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യരുതെന്ന് വിലക്ക് നല്‍കിയിരിക്കുന്നത്. വന്യമൃഗങ്ങളെ പിടികൂടുന്നതും പൊതുജനമധ്യത്തില്‍ കാഴ്ചയ്ക്ക് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഇതിനെതിരെ പല കോണുകളില്‍ നിന്നും സര്‍ക്കാരിന് പരാതിയും എത്തിയിരുന്നു. മികച്ച ടെലിവിഷന്‍ പരിപാടി ആയിട്ട് കൂടിയും വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഇനി സംപ്രേക്ഷണം ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ചട്ടം ലംഘിച്ച് സംപ്രേക്ഷണം ചെയ്താല്‍ നിയമ നടപടി വരെ നേരിട്ടേക്കാം.

Abin Sunny

Recent Posts

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

27 mins ago

യുദ്ധം ബിഗ് ബോസ് വീടിന് പുറത്തേക്ക്, ജാൻമണിയെ അധിക്ഷേപിക്കുന്ന കൂട്ടത്തിൽ മേക്കപ്പ് കലാകാരന്മാരെ മുഴുവൻ ആക്ഷേപിച്ച അഖിൽ മാരാർക്ക് കനത്ത മറുപടിയുമായി അപ്സരയുടെ ഭർത്താവ് ആൽബി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൽബി ഫ്രാൻസിസ്. ടെലിവിഷൻ മേഖലയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരിപാടികളുടെ സംവിധായകൻ ആണ്…

54 mins ago

സാക്ഷാൽ മുഖ്യമന്ത്രി കുടുംബസമേതം, ഒപ്പം മോഹൻലാലും യൂസഫലിയും മറ്റ് വിഐപികളും – കേരളത്തിലെ പ്രമുഖർ എല്ലാം അണിനിരന്നത് ഏത് പരിപാടിക്കാണ് എന്ന് മനസ്സിലായോ?

മലയാളികൾ എല്ലാം വളരെ സർപ്രൈസ് ആയിട്ടാണ് ഇന്ന് ജയറാമിന്റെ മകൾ പാർവതിയുടെ വിവാഹവാർത്ത കേട്ടത്. നേരത്തെ തന്നെ മകളുടെ വിവാഹത്തെക്കുറിച്ച്…

1 hour ago