പുരസ്‌കാരം നല്‍കിയ സര്‍ക്കാര്‍ തന്നെ പണി കൊടുത്തോ? വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്ററിന് സംപ്രേക്ഷണ വിലക്കോ?

കേരളത്തിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനാണ് വാവ സുരേഷ്. കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സ്‌നേക്ക് മാസ്റ്റര്‍ പരിപാടിയിലൂടെയാണ് വാവ സുരേഷ് കൂടുതല്‍ ശ്രദ്ധേയനായത്. വിജയകരമായ എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സ്‌നേക്ക് മാസ്റ്ററും വാവ സുരേഷും മുന്നേറുകയാണ്.മനോഹര കാഴ്ചകളും സാഹസിക രംഗങ്ങളും കോര്‍ത്തിണക്കിയ പരിപാടി വാവ സുരേഷ് അവതരിപ്പിക്കുന്നു.Vava Suresh ( World's best snake catcher ) | by Tanmay | Medium

തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്ക്ല്‍ സ്വദേശിയായ വാവ സുരേഷിന് നിരവധി പുരസ്‌കാരങ്ങള്‍ ഈ പരിപാടിയിലൂടെ ലഭിച്ചു.അണലിയുടെ കടിയേറ്റതിനു ശേഷം, വാവ സുരേഷ് ആദ്യമായി പിടികൂടിയ അപകടകാരികളായ അണലികള്‍, 200 രാജവെമ്പാലയെ പിടികൂടിയ റെക്കോര്‍ഡുകളെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്. മികച്ച പരിപാടിക്കളുള്ള ഇത്തവണത്തെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയെടുത്തത് വാവ സുരേഷ് ആയിരുന്നു.Prince Charles to meet master snake catcher Vava Suresh in Thrissur today -  India News

കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്ററായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ഇപ്പോഴിതാ പുരസ്‌കാരം നല്‍കി ആദരിച്ച അതേ പരിപാടി തന്നെ വിലക്ക് കൊണ്ടുള്ള സര്‍്ക്കാരിന്റെ പുതിയ ഉത്തരവാണ് വാവ സുരേഷിന് തിരിച്ചടിയായിരിക്കുന്നത്.A day after being discharged from hospital, Vava Suresh is back to work….  catches a big cobra from a school locality (Exclusive Video) - KERALA -  GENERAL | Kerala Kaumudi Online

വനംവകുപ്പാണ് ഇനി സ്‌നേക്ക് മാസ്റ്റര്‍ പരിപാടി ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യരുതെന്ന് വിലക്ക് നല്‍കിയിരിക്കുന്നത്. വന്യമൃഗങ്ങളെ പിടികൂടുന്നതും പൊതുജനമധ്യത്തില്‍ കാഴ്ചയ്ക്ക് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഇതിനെതിരെ പല കോണുകളില്‍ നിന്നും സര്‍ക്കാരിന് പരാതിയും എത്തിയിരുന്നു. മികച്ച ടെലിവിഷന്‍ പരിപാടി ആയിട്ട് കൂടിയും വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഇനി സംപ്രേക്ഷണം ചെയ്യരുതെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ചട്ടം ലംഘിച്ച് സംപ്രേക്ഷണം ചെയ്താല്‍ നിയമ നടപടി വരെ നേരിട്ടേക്കാം.