ദളപതി ചിത്രം വാരിസിന്റെ നിര്‍മ്മാതാവ് ദില്‍ രാജു വിജയ്, അജിത് എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ച ആയിരുന്നു.
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 പൊങ്കലില്‍ ദളപതി വിജയിന്റെ വാരിസുവും അജിത് കുമാറിന്റെ തുണിവും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലായിരുന്നു വിജയ്, അജിത് എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് ദില്‍രാജുവിന്റെ പ്രസ്താവന.
രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിലുടനീളം തുല്യ സ്ക്രീനുകളില്‍ ആണ് റിലീസ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിജയ് അജിത്തേക്കാള് വലിയ താരമാണെന്നും വാരിസുവിന് കൂടുതല്‍ സ്ക്രീനുകള്‍ ലഭിക്കണമെന്നും വാരിസു നിര്‍മ്മാതാവ് ദില്‍ രാജു പറഞ്ഞിരുന്നു.
ഇത് വലിയ വിവാദമായിരുന്നു. നിര്‍മാതാവിന് എതിരെ വിമര്‍ശനവുമായി അജിത്തിന്റെ ആരാധകര്‍ എത്തിയിരുന്നു. ഇപ്പോഴിത വിഷയത്തില്‍ വിശദീകരണം നല്കി രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ്. താന്‍ എന്തുകൊണ്ടാണ് അങ്ങനെയൊരു താരതമ്യം നടത്തിയതെന്ന് വ്യക്തമാക്കുകയാണ് നിര്‍മ്മാതാവ്.
ആരെയും തരംതാഴ്ത്തുകയല്ല തന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു നിര്‍മ്മാതാവിന്റെ വാക്കുകള്‍.
ആരാണ് വലിയ താരം എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും എന്ന് അവതാരകന് അഭിമുഖത്തില്‍ ചോദിച്ചു. ഇതിന് മറുപടി പറയുകയായിരുന്നു നിര്‍മ്മാതാവ്.
‘ഒരു നായകന്റെ സ്റ്റാര്‍ പവര്‍ തീരുമാനിക്കുന്നത് തിയറ്റര്‍ വരുമാനമാണ്. തിയേറ്ററല്ലാത്ത വരുമാനം ഒരു മിഥ്യയാണ്. വിജയുടെ അവസാന 5-6 സിനിമകള്‍ സിനിമയുടെ റിസള്‍ട്ട് പരിഗണിക്കാതെ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 60 കോടിയിലധികം ഷെയര്‍ നേടിയിട്ടുണ്ട്.
അങ്ങനെ, നോക്കുമ്പോള്‍ വിജയ് ആരെക്കാളും വലുതാണ് എന്നാണ്”ദില്‍ രാജു പറഞ്ഞത്. നിര്‍മ്മാതാവിന്റെ വാക്കുകള്‍ ദളപതി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വരിസുവും തുനിവും 2023 ജനുവരി 12 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
Last 5-6 movies of #ThalapathyVijay
collected a huge theatrical revenue irrespective of movie’s result ❤️🔥
Hence I’m telling he is bigger than anyone else right now and currently he is NO.1 😎💥 #VarisuPongal #Varisu #VarisuAudioLanch #Thalapathy67pic.twitter.com/jEhXFeUuvn
— OTVF™ (@otvfofficial) December 28, 2022