Film News

എടീ, എനിക്ക് എങ്ങനെയാണ് ബിപി വരുന്നത് എന്ന് നിനക്ക് അറിയുമോ? ചോദ്യത്തിന് വരദയുടെ നോട്ടം കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജിഷിൻ മോഹൻ. ടെലിവിഷൻ പ്രേക്ഷകർക്ക്‌ ആണ് ജിഷിനെ കൂടുതൽ പരിചയം. ചെറുതും വലുതുമായ ഒരുപാട് റോളുകളിൽ ജിഷിൻ ലഭിച്ചിട്ടുണ്ട്.

- Advertisement -

സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായ താരമാണ് ജിഷിൻ. ഇപ്പോൾ ജിഷിൻ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

“ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയപ്പോൾ അവൾക്ക് ഒരേ നിർബന്ധം. ബ്ലഡ് പ്രഷർ ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം, ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയിൽ, “എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ?” എന്നൊരു ചോദ്യം ചോദിച്ചു.

ചോദ്യത്തിന്റെ അന്തർധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോൾ തന്നെ വന്നു നാല് ലോഡ് പുച്ഛം. മൂന്നു ലോഡ് ബിൽഡിംഗ്‌ പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു. മറിച്ചു വിറ്റത് അവൾ അറിയണ്ട കേട്ടോ.

കൊറോണയെ സംബന്ധിച്ച വാർത്താ സമ്മേളനത്തിനൊടുവിൽ പത്രക്കാരുടെ ചോദ്യം കേൾക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാൻ ഇത്രേം പുച്ഛം ഇതിനുമുൻപ് കണ്ടിട്ടുള്ളു.

“കാരണമെന്താണെന്നറിയോ” എന്ന എന്റെ അടുത്ത ചോദ്യത്തിന് അവൾ തന്ന മറുപടി മാത്രം ഞാൻ ആർക്കും കൊടുക്കില്ല. അത് എനിക്ക് മാത്രം സ്വന്തം. അതിനവൾക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷൻ ആയ ഒരു വിരൽ മാത്രം മതിയായിരുന്നു.

പബ്ലിക് ആയി അത് പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ്‌ ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓർമ്മച്ചെപ്പിൽ ഞാൻ സൂക്ഷിച്ചു വെക്കും.

ഏതായാലും ബ്ലഡ് പ്രഷർ എത്രയാണെന്ന് കണ്ടപ്പോൾ എന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരമായി. എന്റെ ബ്ലഡ് പ്രഷർ 168/119.”

Athul

Recent Posts

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

3 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

3 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

4 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

5 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

6 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

17 hours ago