മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വരദ. നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഇവർ. നിരവധി സിനിമകളിലും ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ വരദ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളും വളരെ സജീവമാണ് വരദ. നിരവധി ഷോർട്ട് ഫിലിമുകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിട്ടും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഓൾറൗണ്ടർ ആണ് താരം.
ജിഷിൻ മോഹനാണ് വരദയുടെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സീരിയൽ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് ജിഷിൻ മോഹൻ. നിരവധി ആരാധകർ ആണ് താരത്തിന് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. തൻറെ പുതിയ കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് ജിഷിൻ മോഹൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് നടത്താറുണ്ട്. എന്നാൽ ഇപ്പോൾ വരദ നടത്തിയ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.
കുടുംബസമേതം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രമാണ് വരദ പങ്കുവെച്ചത്. കുടുംബത്തിലെ എല്ലാവരും ചേർന്നാണ് ക്രിസ്മസ് ആഘോഷിച്ചത്. പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിൻ്റെ വേഷം കെട്ടിയും ഒക്കെയാണ് ഇവർ ക്രിസ്മസ് ആഘോഷിച്ചത്. ഇങ്ങനെ വേണം ക്രിസ്മസ് ആഘോഷിക്കാൻ എന്നാണ് ഇപ്പോൾ മലയാളികൾ പറയുന്നത്. അല്ലാതെ ആയിരങ്ങൾ പൊടിച്ചു പബ്ബുകളിൽ പോയിട്ട് അല്ല ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ആഘോഷങ്ങൾ എന്നുപറഞ്ഞാൽ കുടുംബങ്ങളുടെ ഒത്തുചേരലും ആവണം. അതുപോലെ ഈ കുടുംബത്തിന് കണ്ടുപഠിക്കണം മലയാളികൾ എന്നാണ് ഇപ്പോൾ മലയാളികൾ തന്നെ പറയുന്നത്.
അതേസമയം ചിത്രങ്ങളിലെല്ലാം തന്നെ ഒരു കുറവ് ഉണ്ടല്ലോ എന്നാണ് മലയാളികൾ പറയുന്നത്. ജിഷിൻ മോഹൻ എവിടെ പോയി എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്? സാധാരണ ഇങ്ങനത്തെ കുടുംബവിശേഷങ്ങൾ എല്ലാം ആദ്യം പങ്കുവെച്ചുകൊണ്ട് എത്തുന്നത് ജിഷിൻ ആണല്ലോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. നിരവധി മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിനും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തുന്നത്.