മലയാള സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
24 മണിക്കൂറിനിടയില്‍ ഏറ്റവും അധികം റീട്വീറ്റ് ചെയ്ത മലയാള ചിത്രത്തിന്റെ പോസ്റ്റര്‍ എന്ന റെക്കോര്‍ഡ് ആയിരുന്നു വാലിബന് പോസ്റ്റര്‍ സ്വന്തമാക്കിയത്. ഇപ്പോഴിത ചിത്രത്തിന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു സമ്മാനവുമായി വന്നിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
മോഹന്‍ലാലിന്റെയും ലിജോയുടെയും ഓട്ടോഗ്രാഫ് അടങ്ങിയ വാലിബന്റെ ഫസ്റ്റ് ലുക്ക് സ്വന്തമാക്കാനുള്ള അവസരം ആണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
മോഹന്‍ലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ഓട്ടോഗ്രാഫ് അടങ്ങിയ വാലിബന്റെ ഫസ്റ്റ് ലുക്ക് മെറ്റല്‍ പോസ്റ്ററുകള്‍ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
പോളിഗോണ്‍ ബ്ലോക്ക് ചെയിന്‍ വഴി വെരിഫൈ ചെയ്ത 25 മെറ്റല്‍ പോസ്റ്ററുകളാണ് ലോകവ്യാപകമായി ഒരുക്കുന്നത്. rootfor.xyz എന്ന ലിങ്കില്‍ നിന്നും പ്രേക്ഷകര്‍ക്ക് മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യല്‍ ബിഡിങ്ങില്‍ പങ്കാളികളാകാം.
ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിഎസ് റഫീക്ക് ആണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ക്യാമറ ചലിപ്പിക്കുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മ്മാണം.