കവയിത്രി, എഴുത്തുകാരി, ചിത്രകലാകാരി എന്നീ നിലകളില്‍ അറിയപ്പെടുന്ന മലയാളിയായ ഒരു ചലച്ചിത്രനടിയാണ് ഊര്‍മ്മിള ഉണ്ണി. ശ്രദ്ധിക്കപ്പെടുന്ന നിരവധി സിനിമകളില്‍ ഊര്‍മ്മിള അഭിനയിച്ചിട്ടുണ്ട്. ഊര്‍മ്മിളയുടെ മകള്‍ ഉത്തര ഉണ്ണിയും ഒരു ഡാന്‍സറാണ്. 2021 ലായിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹം. ബിസിനസുകാരന് ആയ നിതേഷ് ആണ് ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് . കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോസ് ആണ് ഊര്‍മ്മിള ഉണ്ണി പങ്കിട്ടത്. അമ്മയും മകളും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ കമന്റുമായി ആരാധകരും എത്തി. നൃത്തം ചെയ്തു എന്നൊന്നും പറയാന്‍ വയ്യ, ഒന്നനങ്ങി എന്നായിരുന്നു ഊര്‍മ്മിള കുറിച്ചത്.
1988 ലെ മാറാട്ടം എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തെത്തി ഊര്‍മ്മിള, 1992 ലെ സര്‍ഗം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും മലയാള സീരിയല്‍ സിനിമ രംഗത്ത് സജീവമായി തുടരുന്നു ഈ താരം.
അംഗാരത്ത് രാമനുണ്ണിയാണ് ഭര്‍ത്താവ്. ചലച്ചിത്ര താരമായ സംയുക്ത വര്‍മ്മ ബന്ധുവാണ് ഊര്‍മ്മിളയുടെ. അംഗോപാധ്യ എന്ന പേരില്‍ ഒരു നാട്യകലാ സ്കൂള്‍ ബഹ്റൈനില്‍ ഇവര്‍ ആരംഭിച്ചു. എണാകുളം ജില്ലയിലെ കടവന്ത്രയില്‍ ആണ് താമസിക്കുന്നത്.