അഞ്ചുവര്‍ഷത്തോളം വിജയകരമായ ജൈത്രയാത്ര തുടര്‍ന്നിരുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. ഉപ്പും മുളകും അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകമനസ്സില്‍ അതേപടി ഉണ്ട്. അതേസമയം ഉപ്പും മുളക് സ്ക്രീനില്‍ നിന്ന് കാണാതെ വന്നപ്പോഴും വൈകാതെ തന്നെ തിരിച്ചു വരുമെന്ന് തന്നെയായിരുന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. അത് അങ്ങനെ തന്നെ ആയിരിക്കും എന്ന തരത്തിലുള്ള പ്രതികരണമായിരുന്നു ഉപ്പും മുളകിലെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് പരമ്പര അവസാനിപ്പിച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്.
ഇതിന് പിന്നാലെ ഓണത്തിന് താരങ്ങള്‍ എല്ലാം ഒന്നിച്ച് മറ്റൊരു ചാനല്‍ പരിപാടിയുമായി എത്തിയിരുന്നു. ഇനിയും അതുപോലെ എത്തുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത് . താരങ്ങളെല്ലാം ഒരുമിച്ച് നില്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ വൈറലായി. ഇവരെ ഒന്നിച്ച് കണ്ടതോടെ ആരാധകരും സന്തോഷത്തിലായി. ഇതിന്റെ പിന്നില്‍ ഒരു സര്‍പ്രൈസ് വരുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നു.
പാറുക്കുട്ടിയും ബാലുവും നീലും കേശുവും മുടിയനും ശിവാനിയുമെല്ലാം ദൃശ്യങ്ങളിലുണ്ട്. അതേസമയം ലച്ചു ആയി അഭിനയിച്ചിരുന്ന ജൂഹിയുടെ സാന്നിധ്യം ആണ് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നത്. ഉപ്പും മുളകും പൂര്‍ത്തിയാവുന്നതിനു മുന്നേ തന്നെ ജൂഹി ഇതില്‍നിന്ന് പിന്മാറിയിരുന്നു. പിന്നീട് താരത്തെ കണ്ടിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വീണ്ടും ലച്ചു വന്നിരിക്കുന്നത്.
ഇവര്‍ ഒന്നിച്ചതിന്റെ കാരണം വൈകാതെ തന്നെ അറിയാന്‍ കഴിയും എന്നാണ് പ്രതീക്ഷ . അതേസമയം ആഴ്ചകള്‍ക്ക് മുമ്പാണ് ജൂഹിയുടെ അമ്മ ഒരു വാഹനാപകടത്തില്‍ മരിച്ചത് . സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉപ്പും മുളകിലെ എല്ലാ അംഗങ്ങളും ജൂഹിയുടെ വീട്ടിലെത്തിയിരുന്നു . ഇപ്പോള്‍ ആ സങ്കടത്തില്‍ നിന്നും നടി തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.