മിനിസ്ക്രീന്‍ പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായര്‍. വാനമ്പാടി എന്ന പരമ്പരയില്‍ നിര്‍മ്മലേടത്തിയായി എത്തിയതോടെയാണ് ഈ നടിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടിയത്. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഉമയെ ആരാധകര്‍ കാണുന്നത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം
ഇപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
തമിഴ് സിനിമയിലൂടെ ആയിരുന്നു ഉമാ നടിയായി അരങ്ങേറ്റം നടത്തിയത്. നിനൈത്താലേ സുഖം താനേടി എന്ന സിനിമയില്‍ നായിക ആയിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ഹരിഹരന് പിള്ള ഹാപ്പിയാണ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും ഉമ എത്തിയെങ്കിലും സിനിമയില്‍ നിന്ന് ഒരു നേട്ടമുണ്ടാക്കാന്‍ നടിക്ക് സാധിച്ചിരുന്നില്ല.
‘ശരിക്കും തമിഴിലാണ് ഞാന്‍ ആദ്യമായി നായികയായിട്ട് അഭിനയിച്ചത്. ഒറ്റ സിനിമയിലെ എനിക്ക് ചെയ്യാന്‍ പറ്റിയിട്ടുള്ളു. പിന്നെ എനിക്ക് മലയാളത്തിലേക്ക് വന്നപ്പോള്‍, എന്റെ സൗന്ദര്യം മലയാളത്തിന് പോരായിരുന്നു. മലയാളത്തില്‍ അതീവ സുന്ദരിമാരായ നടിമാരെ മതി എന്നുള്ളത് കൊണ്ടാകാം, അല്ലെങ്കില്‍ അഭിനയ ശേഷി കുറവുള്ളത് കൊണ്ടാകാം എന്തുകൊണ്ടോ സെക്കന്‍ഡ് ഹീറോയിന് ഒക്കെ ആയിട്ടാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത് ഉമ പറഞ്ഞു.
നിലവില്‍ സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലാണ് ഉമ അഭിനയിക്കുന്നത്. ആദ്യം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന സൂര്യന്റെ മരണം എന്ന പരമ്പരയിലൂടെയാണ് ഉമ നായര്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്.