ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി, ഭ്രമണം, പൂക്കാലം വരവായി തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഉമാ നായര്‍. ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ 2019ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന് 06, കോടതി സമക്ഷം ബാലന് വക്കീല്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവം ആയ താരം ഇപ്പോള്‍ പുതിയ ഡബ്സ്മാഷ് വീഡിയോയാണ് താരം പങ്കുവെച്ചത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.
View this post on Instagram
മോഹന്‍ലാലും ഉര്‍വശിയും ചേര്‍ന്ന് അഭിനയിച്ച സീന്‍ ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ഉര്‍വശി ചെയ്ത വേഷത്തെ തന്റേതായ ശൈലിയില്‍ എന്നാല്‍ മികച്ച രീതിയിലാണ് താരം അവതരിപ്പിക്കുന്നത്. ഉര്‍വശിയുടെ ഭാവത്തിനും സംഭാഷണ ശൈലിക്കുമൊപ്പം വീഡിയോയില്‍ ഉമാ നായരുടെയും പ്രകടനം ഒത്തുപോകുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് ഉമാ നായര്‍. സിനിമയിലും സീരിയലിലും ഉമാ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെയാണ് ഈ നടി ശ്രദ്ധ നേടിയത്. വാനമ്പാടി എന്ന പരമ്പരയില്‍ ഉമ നായര്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മറ്റു അവസരങ്ങളും ഈ നടിക്ക് ലഭിച്ചു.