മലയാളികള്‍ക്ക് ഏറെ സുപരിചിതമായ നടനാണ് ഉദയനിധി സ്റ്റാലിൻ. തമിഴ് സിനിമയിൽ ആദ്യം പ്രൊഡ്യൂസറായി വന്നു, പിന്നീട് നടനായി മാറിയ താരമാണ് ഉദയനിധി സ്റ്റാലിൻ. ഒരു കൽ ഒരു കണ്ണാടി എന്ന ചിത്രത്തിലൂടെയാണ് ഉദയനിധി സ്റ്റാലിൻ അഭിനയ രംഗത്തേക്ക്. അതിനു മുൻപ് സൂര്യ നായകനായ ആദവൻ എന്ന ചിത്രം നിർമ്മിച്ചതും ഉദയനിധി സ്റ്റാലിൻ ആയിരുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ കൊച്ചുമകനാണ് ഉദയനിധി സ്റ്റാലിൻ. കരുണാനിധിയുടെ മകനായ സ്റ്റാലിൻ്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. മുൻ തമിഴ്നാട് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ കൂടിയായിരുന്നു സ്റ്റാലിന്. ഇപ്പോൾ ഉദയനിധി സ്റ്റാലിനെ പോ.ലീസ് അ.റസ്റ്റ് ചെയ്തിരിക്കുകയാണ്. കോവിഡ് 19 പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേ.സ്.
സൗത്ത് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ വെച്ചാണ് ഉദയനിധി സ്റ്റാലിൻ അറ.സ്റ്റിലായത്. കരുണാനിധിയുടെ ജന്മനാട് കൂടിയാണ് ഇത്. 2021 നിയമസഭ തെരഞ്ഞെടുപ്പ് നയിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. ഇതിൻറെ മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഉദയനിധി ഇവിടെ എത്തിയത്. റാലി നടത്തുവാൻ പെർമിഷൻ ഉണ്ടായിരുന്നില്ല എന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് പോ.ലീസ് ഇപ്പോൾ അറ.സ്റ്റ് ചെയ്തിരിക്കുന്നത്.
ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ യുവ സംഘടനയുടെ പ്രസിഡൻറ് ആണ് ഉദയനിധി സ്റ്റാലിൻ. ഒരു പാർട്ടി മെമ്പർ പോലുമല്ലാത്ത ഉദയനിധി സ്റ്റാലിൻ നേരിട്ടാണ് ഈ പദവിയിലേക്ക് എത്തിയത്. തനിക്ക് ശേഷം പാർട്ടിയിലെ അടുത്ത പിൻഗാമി ഉദയനിധി സ്റ്റാലിൻ ആയിരിക്കുമെന്ന് സ്റ്റാലിന് തന്നെ നൽകിയ സൂചനയായിരുന്നു ഇത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലാണ് ഉദയനിധി സ്റ്റാലിൻ അടുത്തതായി അഭിനയിക്കുന്നത്.