സാമ്പത്തികമായി സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മഴവില്‍ മനോരമയിലെ ഉടന്‍ പണം പരിപാടി ആരംഭിച്ചത്. ഇന്ന് പരിപാടിക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അതിന് പ്രധാന കാരണം, മികച്ച അവതരണത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത അവതാരകരായ മീനാക്ഷിയും ഡെയിന്‍ ഡേവിസും തന്നെയാണ്.
തികച്ചും വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മീനാക്ഷിയും ഡെയിനും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ഇവരെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്മാരാക്കിയത്. മഴവില്‍ മനോരമയിലെ തന്നെ നായിക നായകന് എന്ന പരിപാടിയിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത്.
തന്റെ പുതിയ സിനിമയിലേക്ക് നായികയെയും നായകനെയും കണ്ടെത്താന്‍ വേണ്ടിയായിരുന്നു ജനപ്രിയ സംവിധായകന് ലാല്‍ ജോസ് ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ഈ പരിപാടിക്ക് ശേഷം തനിക്ക് അഭിനയിക്കാന്‍ മാത്രമല്ല അവതാരയുമാകാന് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. ഉടന്‍ പണം എന്ന പരിപാടി അതിനുള്ള ഉത്തമ ഉദാഹരണമാണ്.
കോമഡി പരിപാടികളിലൂടെയും മറ്റും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഡെയ്ന്‍. ഇടയ്ക്ക് ചില സിനിമകളിലും ഡെയിന്‍ വേഷമിട്ടിട്ടുണ്ട്. ഡെയ്ന്‍ തന്റെ നല്ല ഒരു സുഹൃത്താണെന്നും പരിപാടി ഇത്ര രസകരമായി മുന്നോട്ടുകൊണ്ടു പോകാന്‍ ഡെയിന്റെ കോമഡികള്‍ക്ക് വലിയ പങ്കുണ്ടെന്നും മുമ്പ് മീനാക്ഷി പറഞ്ഞിരുന്നു. ഉടന്‍ പണത്തിന്റെ ഓരോ എപ്പിസോഡുകളിലും വിവിധ വേഷങ്ങളിലാണ് മീനാക്ഷിയും ഡെയ്നും എത്താറുള്ളത്. ഇരുവരും തമ്മിലുള്ള സൗഹൃദവും കോമഡിയുമെല്ലാം പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിക്കുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉടന്‍ പണത്തില്‍ ഡെയിനിനെ കാണാത്തത് പ്രേക്ഷകരെ ആശങ്കയിലാക്കുന്നു. ഡെയിന്‍ എവിടെപ്പോയെന്ന് ആരാധകര്‍ ചോദിക്കുന്നു. വരുന്ന എപ്പിസോഡുകളിലെ പ്രമോകളിലും ഡെയിനിനെ കാണാത്തത് ആരാധകരില്‍ നിന്നും ചോദ്യം ഉയരാന്‍ കാരണമായിട്ടുണ്ട്. ഉടന്‍ പണത്തില്‍ നിന്നും ഡെയ്ന്‍ പിന്മാറിയെന്ന സൂചനയാണ് ഇതില്‍ നിന്നെല്ലാം ലഭിക്കുന്നത്.
ഇനി ഡെയിനിനെ ബിഗ് ബോസ് സീസണ് മൂന്നിലേക്ക് മത്സരാര്‍ത്ഥിയായി തെരെഞ്ഞെടുത്തോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഉടന്പണത്തിലേക്ക് ഡെയിനിന് പകരം ഇനിയെത്തുക സൂരജാണെന്നാണ് പുറത്തുവരുന്ന വിവരം. ചില്‍ഡ്രന്‍സ് സ്പെഷ്യല്‍ എപ്പിസോഡുകളിലാണ് സൂരജ് എത്തുന്നത്. എന്നാല്‍ എന്തിനാണ് ഡെയിനിനെ മാറ്റി സൂരജിനെ കൊണ്ടുവന്നതെന്നും ഇനി ഡെയിന്‍ മടങ്ങി വരില്ലേയെന്നും ആരാധകര്‍ ചോദ്യമുയര്‍ത്തുന്നു.