മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. പ്രഖ്യാപന സമയം മുതല്‍ തന്നെ ഈ സിനിമ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പ്രഭുദേവയുടെ കൊറിയോഗ്രാഫിയോടെ പുറത്തിറങ്ങി ഈ ഗാനം പ്രേക്ഷകശ്രദ്ധ നേടി. അതേസമയം ഇതിന്റെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞു.
ചതിക്കാത്ത ചന്തുവിലെ സലീം കുമാറിന്റെ കഥാപാത്രത്തെ ചേര്‍ത്ത് കൊണ്ടുള്ള നിരവധി ട്രോളുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു. മഞ്ജു വാര്യരുടെ ആയിഷയിലെ ലുക്കും ചതിക്കാത്ത ചന്തുവിലെ സലീം കുമാറിന്റെ ലുക്കും ഒരുപോലെ ഉണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതേക്കുറിച്ചുള്ള നിരവധി ട്രോളും എത്തിക്കഴിഞ്ഞു.
ഇപ്പോള്‍ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് നടി മഞ്ജുവാര്യര്‍. ട്രോളുകള്‍ വിഷമമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ട്രോള്‍ ഒന്നും തനിക്ക് പുത്തരിയല്ലല്ലോ വിഷമം ഒന്നും ആയില്ല എന്നെ ഞാന്‍ തന്നെയാണ് ട്രോളാര് എന്നായിരുന്നു മഞ്ജു പറഞ്ഞത്.
അതേസമയം മറ്റുള്ളവരെ വിഷമിപ്പിക്കാത്ത രീതിയില്‍ ട്രോളുകള്‍ തയ്യാറാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട് അതിന്റേതായ രീതിയില്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ എന്ന് നടി പറഞ്ഞു.
അതേസമയം, ജനുവരി 20ന് ആയിഷ റിലീസിനെത്തും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.