മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ടോവിനോ. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാതെ സിനിമയിൽ നായകനാകുന്ന വ്യക്തിയാണ് ഇദ്ദേഹം. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. താരം ഗായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് തല്ലുമാല.
മികച്ച പ്രതികരണമാണ് ചിത്രം തീയറ്ററുകളിൽ നിന്നും സ്വന്തമാക്കിയത്. ചിത്രത്തിൽ മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. ഇപ്പോഴിതാ ടോവിനോ നായകനായ പുതിയ ചിത്രം തുടങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അജയന്റെ രണ്ടാം മോഷണം എന്നാണ് സിനിമയുടെ പേര്.
സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് വെച്ചായിരിക്കും നടക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. പ്രശസ്ത നിർമ്മാതാവ് ബാദുഷയാണ് സിനിമയുടെ പുതിയ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ഉള്ള ചിത്രവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജിതിൻലാൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മൂന്ന് കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രം ആയിരിക്കും ഇത് എന്നാണ് സൂചന. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെ ഉള്ള കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത് എന്നും സൂചനകൾ ഉണ്ട്. സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കുന്നത് സുജിത്ത് നമ്പ്യാർ ആണ്.