ആരാധകര്‍ ഏറെയുള്ള നടനാണ് അമിതാഭ് ബച്ചന് . നിരവധി ചിത്രത്തില്‍ ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തില്‍ 190 ലധികം ഇന്ത്യന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു ബച്ചന് . ഇന്ത്യന്‍ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരില് ഒരാളാണ് ബച്ചന് .
മികച്ച നടനുള്ള നാല് ദേശീയ അവാര്‍ഡുകള്‍, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാര്‍ഡുകള്‍ ഉള്‍പ്പെടെ ബച്ചന് തന്റെ കരിയറില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് .
തന്റെ കുടുംബ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. ഇന്നാണ് അമിതാ ബച്ചന്റെന്റെയും ജയാ ബച്ചന്റെയും വിവാഹ വാര്‍ഷികം . നിരവധി പേരാണ് ഇവര്‍ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്
ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ ആശംസയും സ്നേഹവും അറിയിച്ചവര്‍ക്ക് നന്ദി പറയേണ്ടതുണ്ട്. എല്ലാവര്ക്കും മറുപടിയയ്‍ക്കാനാകില്ല. ഇത് മറുപടിയായി കണക്കാക്കണം എന്ന് പറഞ്ഞ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചന്.