ടൈറ്റാനിക് നടന് ഡേവിഡ് വാര്‍ണര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. യുകെയിലെ നോര്‍ത്ത്വുഡ് ഡെന്വില്ലെ ഹാളില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.
അഞ്ച് പതിറ്റാണ്ടിലേറെ ഡേവിഡ് വാര്‍ണര്‍ സിനിമയില്‍ നിറഞ്ഞുനിന്നു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കില്‍ വില്ലനായ ബില്ലി സെയ്നിന്റെ അസിസ്റ്റന്റ് സ്പൈസര്‍ ലവ്ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. ദി ബല്ലാഡ് ഓഫ് കേബിള്‍ ഹോഗ്, സ്ട്രോ ഡോഗ്സ്, ക്രോസ് ഓഫ് അയണ്‍, ദ ശകുനം, ഹോളോകോസ്റ്റ്, തേര്‍ട്ടി നൈന്‍ സ്റ്റെപ്സ്, ടൈം ആഫ്റ്റര്‍ ടൈം, ട്രോണ്‍, എ ക്രിസ്മസ് കരോള്‍ എന്നിവയാണ് പ്രധാന സിനിമകള്‍.
1981ല്‍ മസാദ എന്ന ടെലിവിഷന്‍ മിനിസീരിയലിലെ പോംപോണിയസ് ഫാല്‍ക്കോയെ അവതരിപ്പിച്ചതിന് മികച്ച സഹനടനുള്ള എമ്മി അവാര്‍ഡ് നേടി. നിരവധി പേര് ഡേവിഡ് വാര്‍ണറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.