മോഷ്ടിക്കാന്‍ കയറി കടയില്‍ പണമില്ലാതെ വന്നപ്പോള്‍ അതിന്റെ നിരാശയില്‍ കള്ളന്റെ കുറിപ്പ്. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. അവിടത്തെ മൂന്നു കടകളിലാണ് മോഷ്ടാവ് കയറിയത്. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറ് രൂപയും കിട്ടി. മൂന്നാമത്തെ കടയില്‍ കയറിയ കള്ളന് പണം കിട്ടിയില്ല. തുടര്‍ന്നാണ് കുറിപ്പെഴുതിയത്.
ചില്ലുകൊണ്ടുള്ള വാതില്‍ തകര്‍ത്താണ് കള്ളന് അകടത്തു കയറിയത്. പക്ഷേ കടയുടമ പണം സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന് ഒരു ജോഡി വസ്ത്രം മാത്രമെടുത്തു. ശേഷം പൊട്ടിയ ചില്ലിന്റെ കഷ്ണത്തില്‍ ഇങ്ങനെ എഴുതി, ‘ പൈന ഇല്ലെങ്കില്‍ എന്തിനാടാ….ഗ്ലാസ് പൂട്ടിയത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’.
കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാല്‍ കയ്യക്ഷരം പരിശോധിക്കുന്നതിന് വേണ്ടിയാണിത്. സമാനമായി മോഷണ സ്ഥലത്ത് എന്തെങ്കിലും എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്‍മാരുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.