ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളുടെ എണ്ണം നോക്കി കഴിഞ്ഞാൽ ഇപ്പോൾ ഒരുപാട് കൂടുതലാണെന്ന് കാണാൻ കഴിയും. രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം നിരവധി പേർക്കാണ് ഇന്ത്യൻ ജേഴ്സിയിൽ കളിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇപ്പോൾ നടക്കുന്ന ടി20 പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോലി രോഹിത് ശർമ ജസ്പ്രീത് ബുംറ കെ എൽ രാഹുൽ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഇവരുടെ സ്ഥാനത്ത് കളിക്കാൻ യുവതാരങ്ങൾക്ക് നിരവധി അവസരങ്ങളാണ് ലഭ്യമായത്. ഇവരുടെ തിരിച്ചുവരവ് യുവതാരങ്ങൾക്കെല്ലാം തിരിച്ചടിയാവും എന്ന് തീർച്ചയാണ്. അതിനാൽ തന്നെ ഇഷാൻ കിഷൻ ഹർഷിൽ പട്ടേൽ റിതുരാജ് ഗെയ്ക്ക്വാദ് തുടങ്ങിയവരെല്ലാം മികച്ച പ്രകടനം ആണ് കാഴ്ച വച്ചിരുന്നത്. എന്നാൽ ഇപ്പോൾ മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിൻ്റെ പരാമർശമാണ് വൈറലാകുന്നത്. ഏത് സീനിയർ കളിക്കാരൻ തിരിച്ചു വന്നാലും ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പുള്ള യുവതാരം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരാണെന്ന് നോക്കാം.
സുനിൽ ഗവാസ്കർ പറഞ്ഞത് മറ്റാരെ കുറിച്ചും അല്ല ശ്രേയസ് അയ്യരെകുറിച്ചാണ്. ടീമിലെ സ്ഥാനം നഷ്ടമാവുമോ എന്ന ആശങ്ക വേണ്ട എന്നാണ് ശ്രേയസിനോട് ഗവാസ്കർ പറഞ്ഞത്. ആദ്യത്തെ രണ്ട് കളികളിലും മികച്ച സ്കോറാണ് ശ്രേയസ് നേടിയത് എന്നും അതിനാൽ തന്നെ അവൻ ടീമിലേ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട എന്നുമാണ് ഗവാസ്കർ അഭിപ്രായം മികച്ച ഫോമിൽ തന്നെയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ മറ്റു ചില താരങ്ങളുടെ കാര്യം ഇങ്ങനെയല്ല ഇല്ല അതിനാൽ അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ശ്രമിക്കണമെന്നും സുനിൽ ഗവാസ്കർ പറയുന്നു.