വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി, ഞാന്‍ മരിച്ചാല്‍ കാരണക്കാര്‍ അവരാണ്; അര്‍ജുന്‍ ആയങ്കിക്കെതിരേ അമല

സ്വര്‍ണ്ണക്കടത്ത് കൊട്ടേഷ്വന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയെങ്കക്കെതിരെ ആരോപണവുമായി ഭാര്യ അമല. ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ അതിന്റെ കാരണം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആണെന്നും ഫേസ്ബുക്ക് ലൈവില്‍ എത്തി അമല പറഞ്ഞു. പോലീസിന്റെ സഹായത്തോടെ നില്‍ക്കുന്ന സ്ഥലത്ത് നിന്നാണ് അമല വീഡിയോ എടുത്തത്.

2019ലായിരുന്നു താനും അര്‍ജുനും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയും 2022 ല്‍ ഞങ്ങളുടെ വിവാഹം. എന്നാല്‍ 2021 ല്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ കണ്ണൂരില്‍ പോയി താമസിച്ചു, ഇതിനിടെ ഞാന്‍ ഗര്‍ഭിണി ആവുകയും എന്നെ നിര്‍ബന്ധിച്ച് ഗര്‍ഭഛിത്രം നടത്തി.

ആദ്യം അര്‍ജുന്റെ കയ്യില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല . പലപ്പോഴും ഞാന്‍ പണം കൊടുത്ത് സഹായിച്ചിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു കാശിനു വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നത് എന്നാല്‍ അതൊന്നു വിശ്വസിച്ചില്ല അമല പറയുന്നു. ഈ അടുത്ത് അര്‍ജുന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ലൈവില്‍ വന്നത് എന്നും അമല പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തന്നെ പലരും മോശമാക്കി പറഞ്ഞു എന്നിട്ടും ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞിട്ടില്ല കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാന്‍ തന്നെ. അര്‍ജുന്റെ അമ്മയും സഹോദരനും കാരണമാണ് തന്റെ ജീവിതം തകര്‍ന്നതെന്ന് അമല പറഞ്ഞു. ഒരിക്കല്‍ ഞങ്ങള്‍ സിനിമയ്ക്ക് പോയി വീട്ടിലെത്തിയപ്പോള്‍ വീണ്ടും അര്‍ജുന്‍ പുറത്തേക്കു പോയി പിന്നീട് തിരിച്ചുവന്നത് പുലര്‍ച്ചയാണ്. അന്ന് കഴുത്തില്‍ ഉമ്മ വെച്ചതുപോലെ ഒരു പാട് ഉണ്ടായിരുന്നു അതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുഴല്‍പണവുമായി ബന്ധപ്പെട്ട ഇടപാടിനു പോയതാണെന്ന് പറഞ്ഞുവെന്നും അമല പറയുന്നു.