മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഞ്ജലി അമീർ. ഇവർ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണ്. ഒരു സിനിമയിൽ മുഴുനീള നായികയായി അഭിനയിക്കുന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ വ്യക്തി എന്ന പേരാണ് ഇവർ സ്വന്തമാക്കിയെടുത്തത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പേരെന്ത് എന്ന തമിഴ് സിനിമയിലാണ് ഇവർ നായികയായി എത്തിയത്. റാം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
അതേസമയം അമ്മു എന്ന സിനിമയിലാണ് ഇവർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഐശ്വര്യ ലക്ഷ്മി ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ മികച്ച റെസ്പോൺസ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. നിരവധി ആളുകൾ ആയിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കളുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി ആണ് താരം പുതിയ ഒരു വിശേഷം അറിയിച്ചിരിക്കുന്നത്. താൻ ശരീരഭാരം കുറച്ച് വിശേഷം ആണ് ഇപ്പോൾ അഞ്ജലി അമീർ അറിയിക്കുന്നത്. ഏകദേശം ആറ് കിലോയോളം ശരീരഭാരം ആണ് ഇവർ കുറച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. ഒരുപാട് നടിമാർക്ക് നിങ്ങൾ ഒരു പ്രചോദനമാണ് എന്നാണ് ഇവർ പറയുന്നത്.