സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അത് ഇപ്പോൾ അവരുടെ സിനിമാ സീരിയൽ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. മറിച്ച് അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് നമുക്ക് കൂടുതൽ താൽപര്യം. ഇതിന് ഒരു കാരണം കൂടിയുണ്ട്. അത് എന്താണ് എന്ന് അറിയുമോ?
സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത്. മറിച്ച് നമ്മൾ അവരെ നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇത്തരത്തിലുള്ള വാർത്തകൾക്ക് വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. അത് എല്ലാം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇപ്പോൾ ഒരു കല്യാണ പെണ്ണിൻറെ ഫോട്ടോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കല്യാണ വേഷത്തിലാണ് ഈ പെൺകുട്ടി നിൽക്കുന്നത്. ഒപ്പം ഒരു ചെക്കനെയും കാണാവുന്നതാണ്. എന്നാൽ ഈ വ്യക്തി കല്യാണ ചെക്കൻ അല്ല കേട്ടോ. മറിച്ച് കല്യാണ പെണ്ണിൻ്റെ അനിയനാണ്. ഇവർ ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇല്ലെങ്കിൽ അവരുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ മതി. നിങ്ങൾക്ക് ഉടൻ തന്നെ ആളുകളെ പിടികിട്ടും.
കല്യാണ പെണ്ണായി നിൽക്കുന്നത് ഐശ്വര്യാ രാംസെ എന്ന നടിയാണ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ മനസ്സിലാകണമെന്നില്ല. എന്നാൽ മൗനരാഗം എന്ന പരമ്പരയിലെ കല്യാണി എന്ന പെൺകുട്ടിയാണ് ഇത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകും. കാരണം അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും എല്ലാം തന്നെ. കല്യാണിയുടെ സഹോദരനായി എത്തുന്ന നടനാണ് ഒപ്പമുള്ളത്. കല്യാൺ ഖന്ന എന്നാണ് ഈ നടൻറെ പേര്. അടുത്തിടെ ആണ് പരമ്പരയിൽ കല്യാണിയുടെ വിവാഹം കഴിഞ്ഞത്. ആ എപ്പിസോഡുകൾ ഷൂട്ട് ചെയ്യുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് ഇത് എന്നാണ് കരുതപ്പെടുന്നത്.