തമിഴ് ചിത്രം ‘വീട്ടല വിശേഷങ്ക’ യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സിനിമയില്‍ സത്യരാജ്, ഉര്‍വശി എന്നിവരാണ് വയോധികരായ ദമ്പതികളായി എത്തുന്നത്. ചിരിക്കാനും ചിന്തിക്കാനും ഈ ചിത്രത്തില്‍ ഉണ്ട് എന്നത് ഇപ്പോള്‍ പുറത്തുവന്ന ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ നായികയാകുന്നത്.
ആര്.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡില്‍ വലിയ വിജയമായിത്തീര്‍ന്ന ബദായ് ഹോ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് ‘വീട്ടല വിശേഷങ്ക’. ചിത്രത്തില്‍ കെ.പി.എ.സി ലളിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടി സീമയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് .
1994 ല്‍ ഭാഗ്യരാജ് തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് വീട്ടല വിശേഷങ്ക. ഭാഗ്യരാജില്‍ നിന്ന് ഈ സിനിമയുടെ ടൈറ്റില്‍ റൈറ്റസ് ബാലാജി സ്വന്തമാക്കിയിരുന്നു. നിങ്ങള്‍ തന്നെ പറ, അപ്പനും അമ്മയും ചെയ്യുന്ന ഒരു കാര്യമാണോ ഇത്, ഊരേ സിരിക്കിത് എന്നൊക്കെയുള്ള സംഭാഷണങ്ങളോടെ വളരെ രസകരമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
Here’s our #VeetlaVisheshamTrailer !!!💖https://t.co/FjgW1okzen
June 17 முதல் நம்ம எல்லார் வீட்லயும் விஷேஷம்.! Aunty, Uncle, தம்பி, தங்கச்சி, Dai பச்சை சட்டை, குடும்பத்தோட FDFSக்கு வந்துருங்க okay…! 💖 pic.twitter.com/EYrvv8JQYQ
— RJ Balaji (@RJ_Balaji) May 25, 2022
പ്രായമായ അമ്മ വീണ്ടും ഗര്‍ഭിണിയാകുമ്പോള്‍ എന്തൊക്കെ സംഭവിക്കും എന്നും പ്രായപൂര്‍ത്തിയായ രണ്ട് ആണ്മക്കള് ഇതെങ്ങനെ സ്വീകരിക്കുമെന്നും നാട്ടുകാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമൊക്കെയാണ് സിനിമയിലുള്ളത്. ചിത്രം 2022 ജൂൺ 17 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.